കെ.പി.എ ഡിസ്ട്രിക്ട് മീറ്റ് സംഘടിപ്പിച്ചു
കൊല്ലം പ്രവാസി അസ്സോസിയേഷൻ ബഹ്‌റൈൻ മൂന്നാമത് ഡിസ്ട്രിക്ട് മീറ്റ് സംഘടിപ്പിച്ചു. കോവിഡ് പ്രോട്ടോകോൾ പാലിച്ചു സംഘടിപ്പിച്ച മീറ്റിൽ കെ.പി.എ യുടെ പത്തു ഏരിയ കമ്മിറ്റിയിലെയും, സെൻട്രൽ കമ്മിറ്റിയിലെയും, ലേഡീസ് വിങ്ങിലെയും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ പങ്കെടുത്തു.
കെ.പി.എ വൈ. പ്രസിഡന്റ് വിനു ക്രിസ്റ്റി അദ്ധ്യക്ഷത വഹിച്ച ചടങ് മെമ്പർഷിപ് സെക്രട്ടറി കോയിവിള മുഹമ്മദ് കുഞ്ഞു ഉത്‌ഘാടനം ചെയ്തു. ചാരിറ്റി കൺവീനർ സന്തോഷ് കാവനാട് സ്വാഗതവും ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ സംഘടനാ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. തുടർന്ന് പത്തു ഏരിയ കമ്മിറ്റിയുടെയും, ലേഡീസ് വിങ്ങിന്റെയും പ്രതിനിധികൾ അവരവരുടെ കഴിഞ്ഞകാല പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കെപിഎ പ്രസിഡന്റ് നിസാർ കൊല്ലം നേതൃത്വം നൽകിയ സംഘടനാ പഠന ക്യാമ്പ് രണ്ടാമത്തെ സെഷനിൽ നടന്നു. ആശ്രിത സാന്ത്വന പദ്ധതിയുമായി നടന്ന ലക്കി ഡ്രായുടെ സമ്മാന വിതരണം സാമൂഹ്യ പ്രവർത്തകൻ ഷിബു പത്തനം തിട്ട നിർവഹിച്ചു. തുടർന്ന് കെ.പി.എ സമ്മർ ക്യാമ്പ്, ഫിറ്റ്നസ് ക്യാമ്പ്, പൊന്നോണം എന്നിവയുടെ സമ്മാന, സർട്ടിഫിക്കറ്റു വിതരണവും ഉണ്ടായിരുന്നു.
No comments