Header Ads

KPA BAHRAIN

കെ.പി.എ സൽമാനിയ, ബുദൈയ "ഓപ്പൺ ഹൌസുകൾ" നടന്നു

കെ.പി.എ സൽമാനിയ, ബുദൈയ  "ഓപ്പൺ ഹൌസുകൾ" നടന്നു  
 

കൊല്ലം പ്രവാസി അസ്സോസിയേഷന്റെ നേതൃത്വത്തിൽ  കോവിഡ്-19 പ്രതിസന്ധി കാലത്ത് പ്രവാസികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യാനും, കേരള-കേന്ദ്ര സർക്കാരുകളുടെ പ്രവാസി ക്ഷേമ പദ്ധതികളെ കുറിച്ച് അവബോധം നൽകുന്നതിനും ഓൺലൈൻ ആയി രണ്ടു ഓപ്പൺ ഹൌസുകൾ ഇന്നലെ സംഘടിപ്പിച്ചു.  കെ.പി.എ സൽമാനിയ, ബുദൈയ എന്നീ ഏരിയയുടെ നേതൃത്വത്തിൽ  ഇന്നലെ നടന്ന ഓപ്പൺ ഹൌസുകളിൽ കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം മുഖ്യ പ്രഭാഷണവും, ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ സംഘടനാ അവലോകനവും, വൈ. പ്രസിഡന്റ് വിനു ക്രിസ്ടി, ട്രെഷറർ രാജ് കൃഷ്‌ണൻ എന്നിവർ ആശംസകളും അറിയിച്ചു. 

ബുദൈയ ഓപ്പൺ ഹൌസ് ഏരിയ കോ ഓർഡിനേറ്റർ ജിതിനും, സൽമാനിയ  ഓപ്പൺ ഹൌസ് ഏരിയ കോ ഓർഡിനേറ്റർ രഞ്ജിത്ത് ആർ പിള്ളയും ഉത്‌ഘാടനം ചെയ്തു.   തുടർന്ന് നടന്ന ഓപ്പൺ ഹൌസിൽ അംഗങ്ങളുടെ ക്ഷേമാന്വേഷണം,  നോർക്ക പദ്ധതി സംശയ നിവാരണം,  തുടങ്ങിയവയിൽ അംഗങ്ങൾക്കുള്ള സംശയങ്ങൾ ദൂരീകരിച്ചു. സൽമാനിയ ഏരിയ കമ്മിറ്റി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പ്രശാന്ത് പ്രബുദ്ധൻ, ലിജു ജോൺ, റെജിമോൻ ബേബിക്കുട്ടി, ബിജു ആർ പിള്ള, വിഷ്ണു വേണുഗോപാൽ,  ബുദൈയ ഏരിയ കമ്മിറ്റി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പ്രസാദ് കൃഷ്‌ണകുട്ടി, സുജിത് ചന്ദ്രശേഖരൻ , അനിൽ കുമാർ, രാജേഷ്ബാബു എന്നിവർ  ഓപ്പൺ ഹൌസ് നിയന്ത്രിച്ചു. 

അടുത്ത ആഴ്ച സൽമാദ് ഏരിയയുടെ നേതൃത്വത്തിൽ  ഓപ്പൺ ഹൌസ്  ഉണ്ടായിരിക്കും എന്നും ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് സൽമാദ് ഏരിയ പ്രസിഡന്റ് രതിൻ തിലക്  (3607 4018) , സെക്രെട്ടറി സലിം തയ്യിൽ (3916 1214) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്


 

No comments

Powered by Blogger.