Header Ads

KPA BAHRAIN

കെ.പി.എ ബഹ്‌റൈൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

കെ.പി.എ ബഹ്‌റൈൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
ബലിപ്പെരുന്നാൾ ആഘോഷം സഹജീവി സ്നേഹത്തിന്റെ മാതൃക സൃഷ്ടിച്ചു കൊല്ലം പ്രവാസി അസോസിയേഷൻ സിത്ര, ഹിദ്ദ് ഏരിയകൾ ചേർന്ന് സംഘടിപ്പിച്ച  നാലാമത് കെ.പി.എ സ്നേഹസ്പർശം രക്തദാന ക്യാമ്പിൽ  40 ഓളം പ്രവാസികൾ രക്തദാനം നടത്തി.  

കെ.പി.എ സിത്ര ഏരിയ കോ-ഓർഡിനേറ്റർ ബിനു കുണ്ടറ, നിഹാസ് പള്ളിക്കൽ , ഹിദ്ദ് ഏരിയ കോ-ഓർഡിനേറ്റർ അനൂബ് തങ്കച്ചൻ  എന്നിവർ ബി.ഡി.എഫ്. ബ്ലഡ് ബാങ്ക് ഓഫീസർ  അബ്ദുള്ള അമനിൽ നിന്നും സർട്ടിഫിക്കറ്റ്  സ്വീകരിച്ചു.  കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം, ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, വൈസ് പ്രസിഡന്റ് വിനു ക്രിസ്റ്റി, സെൻട്രൽ കമ്മിറ്റി അംഗം നാരായണൻ എന്നിവർ ക്യാമ്പ് സന്ദർശിച്ചു ആശംസകൾ നേർന്നു.  
ഹിദ്ദ് ഏരിയ പ്രസിഡന്റ് സ്മിതീഷ്‌, സിത്ര ഏരിയ സെക്രെട്ടറി സിദ്ധീഖ് ഷാൻ , ജോ. സെക്രെട്ടറി ഇർഷാദ്, ട്രെഷറർ അരുൺ കുമാർ , വൈ. പ്രസിഡന്റ്  സാബിത് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. കെ.പി.എ  വനിതാ വിഭാഗം എക്സിക്യൂട്ടീവ് അംഗങ്ങളായ പൂജ പ്രശാന്ത്, ഷാമില ഇസ്മായിൽ, സൽമാനിയ ഏരിയ പ്രസിഡന്റ് പ്രശാന്ത് പ്രബുദ്ധൻ  എന്നിവർ ക്യാമ്പ് നിയന്ത്രിച്ചു.






 

No comments

Powered by Blogger.