Header Ads

KPA BAHRAIN

തൊഴിലാളികൾക്ക് ഭക്ഷണം നൽകി കെ.പി.എ. യുടെ പെരുന്നാൾ ആഘോഷം.

തൊഴിലാളികൾക്ക് ഭക്ഷണം നൽകി കെ.പി.എ. യുടെ പെരുന്നാൾ ആഘോഷം.

മഹാമാരിയുടെ പ്രതിസന്ധികാലത്തു പെരുന്നാൾ ആഘോഷം സഹജീവി സ്നേഹത്തിന്റെ മാതൃക സൃഷ്ടിച്ചു, കൊല്ലം പ്രവാസി അസ്സോസിയേഷൻ ബലിപെരുന്നാൾ ദിനത്തിൽ മുഹറഖിലെ തൊഴിലാളികളുടെ താമസസ്ഥലത്തു പെരുന്നാൾ ഭക്ഷണം വിതരണം ചെയ്തു

 ജൂലൈ 22 നു കെ.പി.എ സിത്ര, ഹിദ്ദ് ഏരിയകളുടെ നേതൃത്വത്തിൽ ബിഡിഎഫ് ഹോസ്പിറ്റലിൽ വച്ച് കെ.പി.എ സ്നേഹസ്പർശം നാലാമത് രക്തദാന ക്യാമ്പും സംഘടിപ്പിക്കുന്നു. ഭക്ഷണ വിതരണത്തിന് കെ.പി.എ. പ്രസിഡന്റ് നിസാർ കൊല്ലം, ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ , സെൻട്രൽ കമ്മിറ്റി അംഗങ്ങളായ സന്തോഷ് കാവനാട്, നിഹാസ് പള്ളിക്കൽ, അജിത് ബാബു, അനോജ് മാസ്റ്റർ, രജീഷ് പട്ടാഴി എന്നിവർ നേതൃത്വം കൊടുത്തു. ശമ്പളം ലഭിക്കാതെ ബുദ്ധിമുട്ടുന്ന പ്രവാസികൾക്ക് നൽകി വരുന്ന ഡ്രൈ റേഷൻ തുടരുമെന്ന് ഭാരവാഹികൾ അറിയിച്ചു.

No comments

Powered by Blogger.