കെ.പി.എ ബഹ്‌റൈൻ കോവിഡ് വാക്‌സിനേഷൻ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു

ആഗോളതലത്തിൽ ഗുരുതരമായ ആഘാതം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന കോവിഡ് മഹാമാരിയെ പിടിച്ചുകെട്ടാൻ ഉള്ള വാക്‌സിനേഷനുമായി ബന്ധപ്പെട്ടുള്ള സംശയ ദൂരീകരണം ലക്ഷ്യമിട്ടുകൊണ്ട് കൊല്ലം പ്രവാസി അസോസിയേഷൻ ഹിദ്ദ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോവിഡ് വാക്‌സിനേഷൻ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.
ഓണലൈൻ ആയി സംഘടിപ്പിച്ച സെമിനാർ കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം ഉത്‌ഘാടനം നിർവഹിച്ചു. ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, വൈ. പ്രസിഡന്റ് വിനു ക്രിസ്റ്റി എന്നിവർ ആശംസകൾ അറിയിച്ചു. തുടർന്ന് സൽമാനിയ ആശുപത്രി എമർജൻസി വിഭാഗം തലവൻ ഡോ.പി. വി. ചെറിയാൻ കോവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെട്ടുള്ള വിവിധ വിഷയങ്ങളെ കുറിച്ച് വിശദമായി സംസാരിച്ചു. ഹിദ്ദ് ഏരിയ കോ-ഓർഡിനേറ്റർ അനൂബ് തങ്കച്ചൻ നിയന്ത്രിച്ച യോഗത്തിനു, ഏരിയ ട്രെഷറർ സ്മിതീഷ് സ്വാഗതവും, ഏരിയ സെക്രട്ടറി സജി കുളത്തിങ്കര നന്ദിയും ഏരിയ കോ-ഓർഡിനേറ്റർ റോജി ജോൺ ആശംസകളും അറിയിച്ചു.

No comments