അകാലത്തിൽ പൊലിഞ്ഞ ജോമോനു ആദരാഞ്ജലികൾ അർപ്പിച്ചു കെ.പി.എ ബഹ്‌റൈൻ
അകാലത്തിൽ പൊലിഞ്ഞ ജോമോനു ആദരാഞ്ജലികൾ അർപ്പിച്ചു കെ.പി.എ ബഹ്‌റൈൻ
ബഹ്‌റൈനിലെ അറിയപ്പെടുന്ന മാധ്യമ പ്രവർത്തകനും , 24 ന്യൂസ് ബഹ്‌റൈൻ റിപ്പോർട്ടറും ആയ ജോമോൻ കുരിശിങ്കലിന്റെ ആകസ്മിക നിര്യാണത്തിൽ കൊല്ലം പ്രവാസി അസ്സോസിയേഷൻ ബഹ്‌റൈന്റെ അനുശോചനവും, ആദരാഞ്ജലികളും അറിയിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. കെ.പി.എ നടത്തി വരുന്ന വിവിധ പരിപാടികളുമായി സഹകരിച്ചു കൊണ്ടിരുന്ന ജോമോന്റെ പെട്ടെന്നുണ്ടായ വിയോഗം കെ.പി.എ അംഗങ്ങൾക്ക് ആർക്കും ഉൾക്കൊള്ളാനാകുന്നില്ല എന്നും,ബഹ്‌റൈൻ മാധ്യമ, സാമൂഹിക, സാംസ്‌കാരിക രംഗത്തു എന്നും ജോമോന്റെ പേര് നിറഞ്ഞു നിൽക്കും എന്നും ദുഃഖാർത്ഥരായ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നതായും അനുശോചന സന്ദേശത്തിലൂടെ കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം , ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ എന്നിവർ അറിയിച്ചു.
No comments