കൊല്ലം പ്രവാസി അസ്സോസിയേഷന്‍ - സിത്ര ഏരിയ സമ്മേളനം നടന്നു.
*കൊല്ലം പ്രവാസി അസ്സോസിയേഷന്‍ - സിത്ര ഏരിയ സമ്മേളനം നടന്നു.*
കെ.പി.എ യുടെ ഏരിയ സമ്മേളനങ്ങളുടെ ഭാഗമായുള്ള സിത്ര ഏരിയ കമ്മിറ്റിയുടെ സമ്മേളനം സിത്ര ഗ്രാൻഡ് റെസ്റ്റോറന്റ് ഹാളിൽ വച്ച് നടന്നു . കോവിഡ് പ്രോട്ടോകോൾ നിബന്ധനകൾ പാലിച്ചു കൊണ്ട് സംഘടിപ്പിച്ച സമ്മേളനത്തിൽ സിത്ര ഏരിയയിലെ കൊല്ലം പ്രവാസികൾ പങ്കെടുത്തു.
സമ്മേളനത്തിലെ രണ്ടാം ഘട്ടമായ ആയ ഓർഗനൈസേഷൻ മീറ്റ് ഏരിയാ പ്രസിഡണ്ട് അഭിലാഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ആരംഭിച്ചു. കെ പി എ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ സംഘടനാവിഷയങ്ങളെക്കുറിച്ചും , കെ പി എ പ്രസിഡണ്ട് നിസാർ കൊല്ലം മുഖ്യപ്രഭാഷണവും നടത്തി. ഏരിയ കോ-ഓർഡിനേറ്റേഴ്‌സ് ബിനു കുണ്ടറ, നിഹാസ് പള്ളിക്കൽ, എന്നിവർ ആശംസകൾ അറിയിച്ച യോഗത്തിനു ഏരിയ സെക്രട്ടറി സിദ്ധിഖ് ഷാൻ സ്വാഗതവും ഏരിയാ ട്രെഷർ അരുൺ കുമാർ നന്ദിയും അറിയിച്ചു. ഏരിയ ജോ. സെക്രട്ടറി ഇർഷാദ്, വൈ. പ്രസിഡന്റ് സാബിത് എന്നിവർ സമ്മേളനം നിയന്ത്രിച്ചു.
കൊല്ലം പ്രവാസി അസോസിയേഷൻ പ്രസിഡന്റ് നിസാർ കൊല്ലം അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിന്റെ ആദ്യ ഘട്ടമായ കൾച്ചറൽ മീറ്റ് ഡബ്ലിയു. എം.സി. ബഹ്‌റൈൻ പ്രൊവിൻസ് പ്രസിഡന്റ് എഫ്.എം. ഫൈസൽ ഉത്‌ഘാടനം ചെയ്യുകയും ഐ.വി.സി.സി. ബഹ്‌റൈൻ പ്രസിഡന്റ് അനസ് റഹിം കായംകുളം മുഖ്യപ്രഭാഷണം നടത്തു കയും ചെയ്തു. കെ.പി.എ വൈസ് പ്രസിഡന്റ് വിനു ക്രിസ്റ്റി, സെക്രട്ടറി കിഷോർ കുമാർ, ട്രഷറർ രാജ് കൃഷ്ണൻ എന്നിവർ ആശംസകൾ അറിയിച്ചു. സിത്ര ഏരിയ കമ്മിറ്റി പ്രിന്റ് ചെയ്ത കെ.പി.എ 2021 കലണ്ടർ മുഖ്യാതിഥികൾ ചടങ്ങിൽ പ്രകാശനം ചെയ്തു. യോഗത്തിനു കെ.പി.എ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ സ്വാഗതവും, ഏരിയ കോ-ഓർഡിനേറ്റർ ബിനു കുണ്ടറ നന്ദിയും രേഖപ്പെടുത്തി.
No comments