Header Ads

KPA BAHRAIN

കൊല്ലം പ്രവാസി അസോസിയേഷൻ രണ്ടാമത്തെ ചാർട്ടേർഡ് ഫ്ലൈറ്റ് തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു

 *കൊല്ലം പ്രവാസി അസോസിയേഷൻ - ഐ. വൈ. സി.സി ബഹ്‌റൈൻ ചാർട്ടേർഡ് ഫ്ലൈറ്റ് തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു* .

ഐ. വൈ. സി.സി ബഹ്‌റൈൻ, *കൊല്ലം പ്രവാസി അസ്സോസിയേഷനുമായി* സഹകരിച്ചു കൊണ്ട് ബഹ്റൈൻ എക്സ്പ്രസ്സ് ട്രാവൽസുമായി കൈകോർത്ത് ഏർപെടുത്തിയ *തിരുവനന്തപുരത്തേക്കുള്ള രണ്ടാമത്തെ ചാർട്ടർ വിമാനം* ഇന്ന് രാവിലെ തിരുവനന്തപുരത്തേക്ക് പറന്നു. 

 
രോഗികളും, സ്ത്രീകളും, ഗർഭിണികളും, മുതിർന്നവരും, ജോലി നഷ്ടപ്പെട്ടവരും ഉൾപെടെയുള്ള യാത്രക്കാരാണ് ഇന്നു രാവിലെ 08.40 നു ബഹ്‌റൈൻ എയർപോർട്ടിൽ നിന്നും തിരുവനന്തപുരം എയർപോർട്ടിലേക്ക് യാത്ര തിരിച്ച ഗൾഫ് എയർ ചാർട്ടർ വിമാനത്തിൽ ഉണ്ടായിരുന്നത്. 

ഐ.വൈ.സി .സി പ്രവർത്തകരോടൊപ്പം കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം, ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, ട്രെഷറർ രാജ് കൃഷ്ണൻ , സെൻട്രൽ കമ്മിറ്റി അംഗങ്ങളായ ബിനു കുണ്ടറ, നിഹാസ് പള്ളിക്കൽ, സജീവ് ആയൂർ, ഹരി എസ്. പിള്ള, രജീഷ് പട്ടാഴി എന്നിവർ എയർപോർട്ടിൽ യാത്രക്കാരെ നിയന്ത്രിച്ചു.






No comments

Powered by Blogger.