കൊല്ലം പ്രവാസി അസോസിയേഷൻ ആദ്യത്തെ ചാർട്ടർ വിമാനം തിരുവനന്തപുരത്തേക്ക് പറന്നു
*കൊല്ലം പ്രവാസി അസോസിയേഷൻ - ഐ. വൈ. സി.സി ബഹ്‌റൈൻ ചാർട്ടേർഡ് ഫ്ലൈറ്റ് തിരുവനന്തപുരത്തേക്ക് 170 യാത്രക്കാരുമായി യാത്ര തിരിച്ചു* .
ഐ. വൈ. സി.സി ബഹ്‌റൈൻ, *കൊല്ലം പ്രവാസി അസ്സോസിയേഷനുമായി* സഹകരിച്ചു കൊണ്ട് ബഹ്റൈൻ എക്സ്പ്രസ്സ് ട്രാവൽസുമായി കൈകോർത്ത് ഏർപെടുത്തിയ *തിരുവനന്തപുരത്തേക്കുള്ള ആദ്യത്തെ ചാർട്ടർ വിമാനം* നിശ്ചയിച്ച ദിവസം തന്നെ മുഴുവൻ യാത്രക്കാരുമായി തിരുവനന്തപുരത്തേക്ക് പറന്നു.
രോഗികളും, സ്ത്രീകളും, ഗർഭിണികളും, മുതിർന്നവരും, ജോലി നഷ്ടപ്പെട്ടവരും ഉൾപെടെയുള്ള 170 യാത്രക്കാരാണ് ഇന്നു (15.07.2020) രാവിലെ 09.30 നു ബഹ്‌റൈൻ എയർപോർട്ടിൽ നിന്നും തിരുവനന്തപുരം എയർപോർട്ടിലേക്ക് യാത്ര തിരിച്ച ഗൾഫ് എയർ ചാർട്ടർ വിമാനത്തിൽ ഉണ്ടായിരുന്നത്.
ഐ.വൈ.സി .സി പ്രവർത്തകരോടൊപ്പം കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം, ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, ട്രെഷറർ രാജ് കൃഷ്ണൻ , സെൻട്രൽ കമ്മിറ്റി അംഗങ്ങളായ ബിനു കുണ്ടറ, നിഹാസ് പള്ളിക്കൽ, അനൂപ് തങ്കച്ചൻ എന്നിവർ എയർപോർട്ടിൽ യാത്രക്കാരെ നിയന്ത്രിച്ചു.
ജൂലൈ 22തിരുവനന്തപുരത്തേക്കുള്ള അടുത്ത ചാർട്ടേർഡ് ഫ്ലൈറ്റിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ് തുടരുന്നതായും ഭാരവാഹികൾ അറിയിച്ചു.
No comments