Header Ads

KPA BAHRAIN

കൊല്ലം പ്രവാസി അസോസിയേഷൻ ഭക്ഷണ സാധനങ്ങൾ എത്തിച്ചു




 ബഹ്‌റൈനിൽ ഹമദ് ടൗണിൽ താമസിക്കുന്ന ഒരു സഹോദരിയ്ക്ക് നിലവിലെ നിയന്ത്രണങ്ങൾ മൂലം ജോലി നഷ്ടപ്പെട്ടതിനാൽ നാട്ടിലേക്ക് രണ്ടു മാസമായി പണം അയക്കാൻ സാധിക്കാതെ വരുകയും ചെയ്തു അതിനാൽ കുണ്ടറ,  പെരുമ്പുഴയിലുള്ള  അവരുടെ കുടുംബം ഭക്ഷണത്തിനു ബുദ്ധിമുട്ടുന്നു എന്ന് ബഹ്‌റൈനിലെ കൊല്ലം പ്രവാസി അസോസിയേഷൻ പ്രവർത്തകരെ അറിയിക്കുകയും. കെ.പി.എ ജനറൽ സെക്രെട്ടറി ജഗത് കൃഷ്ണകുമാർ മുഖേന പെരുമ്പുഴ  തണൽ ചാരിറ്റബിൾ സൊസൈറ്റിയെ ബന്ധപ്പെടുകയും ചെയ്തു. തുടർന്ന്  തണൽ ജോ. സെക്രെട്ടറി അഭിലാഷ് അവരുടെ വീട് സന്ദർശിച്ചു കാര്യങ്ങൾ തിരക്കുകയും, ഇന്ന് പ്രസിഡന്റ് ധനേഷ് , ട്രെഷറർ വിജിത്, വൈ. പ്രസിഡന്റ് അശോക കുമാർ എന്നിവർ അവർക്കു ഒരു മാസത്തേക്കുള്ള പലചരക്കു ഭക്ഷണ സാധനങ്ങൾ വാങ്ങി അവരുടെ വീട്ടിൽ എത്തിച്ചു കൊടുക്കുകയും ചെയ്തു.

No comments

Powered by Blogger.