കെ.പി.എ യുടെ എയര്‍ ടിക്കറ്റ് സഹായമായി, ജയിലായിരുന്ന കൊല്ലം സ്വദേശി ബഹ്‌റൈനിൽ നിന്നും നാട്ടിലേക്കു യാത്രയായി
കെ.പി.എ യുടെ എയര്‍ ടിക്കറ്റ് സഹായമായി, ജയിലായിരുന്ന കൊല്ലം സ്വദേശി ബഹ്‌റൈനിൽ നിന്നും നാട്ടിലേക്കു യാത്രയായി
സുഹൃത്തുക്കളുടെ ചതിയില്‍പെട്ട് കഴിഞ്ഞ 5 മാസമായി ജയിലിലായിരുന്ന കൊല്ലം കരിക്കോട് സ്വദേശി ബിജു ജോയ് ബഹ്‌റൈനിൽ നിന്നും നാട്ടിലേക്കു യാത്രയായി. നാട്ടില്‍ നിന്നും ബിജുവിന്‍റെ ഭാര്യ കൊല്ലം പ്രവാസി അസ്സോസിയേഷന്‍ ബഹ്‌റൈൻ ഭാരവാഹികളെ ബന്ധപ്പെട്ടതിനനുസരിച്ച് ജയിലിലുള്ള ബിജുവുമായി ഭാരവാഹികള്‍ ബന്ധപ്പെട്ടു. തുടര്‍ന്നു നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു വന്ദേഭാരത് വഴിയുള്ള എയര്‍ഇന്‍ഡ്യ എക്സ്പ്രസ്സ് വിമാനത്തില്‍ തിരുവനന്തപുരത്തേക്കുള്ള ടിക്കറ്റും കൊല്ലം പ്രവാസി അസോസിയേഷന്‍ എടുത്തു നല്കി. അടച്ചുറപ്പില്ലാത്ത പലകയടിച്ച വീട്ടിലാണ് രണ്ടുമക്കളും ഭാര്യയും കഴിയുന്നത്. സാമ്പത്തികമായി വളരെയധികം പ്രയാസത്തിലായിരുന്നു ബിജുവും കുടുംബവും. നാട്ടിലേക്കുള്ള ബിജുവിന്‍റെ മടങ്ങിവരവില്‍ ഭാര്യയും കുട്ടികളും ആശ്വാസത്തിലാണ്. തങ്ങളുടെ ഈ അവസ്ഥയില്‍ സഹായത്തിനായി മുന്നോട്ട് വന്ന കൊല്ലം പ്രവാസി അസ്സോസിയേഷനിലെ എല്ലാ അംഗത്തിനും അവര്‍ നന്ദി അറിയിച്ചു. തുടര്‍ന്നും പ്രവാസികളുടെ ഇത്തരം അവസ്ഥകളിൽ പരമാവധി സഹായം ചെയ്യുമെന്നു കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം, ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ എന്നിവർ അറിയിച്ചു.
No comments