കൊല്ലം പ്രവാസി അസോസിയേഷൻ മൂന്നാമത് ചാർട്ടേർഡ് ഫ്ലൈറ്റ് തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു
കൊല്ലം പ്രവാസി അസോസിയേഷൻ - ഐ. വൈ. സി.സി ബഹ്‌റൈൻ മൂന്നാമത് ചാർട്ടേർഡ് ഫ്ലൈറ്റ് തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു
ഐ. വൈ. സി.സി ബഹ്‌റൈൻ, *കൊല്ലം പ്രവാസി അസ്സോസിയേഷനുമായി* സഹകരിച്ചു കൊണ്ട് ബഹ്റൈൻ എക്സ്പ്രസ്സ് ട്രാവൽസുമായി കൈകോർത്ത് ഏർപെടുത്തിയ *തിരുവനന്തപുരത്തേക്കുള്ള മൂന്നാമത്തെ ചാർട്ടേഡ് വിമാനം* ഇന്ന് രാവിലെ തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു.
രോഗികളും, സ്ത്രീകളും, കുട്ടികളും, മുതിർന്നവരും, ജോലി നഷ്ടപ്പെട്ടവരും ഉൾപെടെയുള്ള 170ഓളം യാത്രക്കാരാണ് ഇന്നു രാവിലെ 09.15 നു ബഹ്‌റൈൻ എയർപോർട്ടിൽ നിന്നും തിരുവനന്തപുരം എയർപോർട്ടിലേക്ക് യാത്ര തിരിച്ച ഗൾഫ് എയർ ചാർട്ടർ വിമാനത്തിൽ ഉണ്ടായിരുന്നത്.
ഐ. വൈ. സി.സി ബഹ്‌റൈനുമായി സഹകരിച്ചു കൊണ്ടു മൂന്നു ഫ്ലൈറ്റുകൾ വിജയകരമായി ചാർട്ടർ ചെയ്യാൻ ആവശ്യമായ കാര്യങ്ങൾ ചെയ്തു കൂടെ നിന്ന കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ സെൻട്രൽ കമ്മിറ്റി, ഏരിയ കമ്മിറ്റി, ലേഡീസ് വിങ്, മറ്റു അംഗങ്ങൾ എന്നിവർക്ക് കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം, ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ എന്നിവർ നന്ദി അറിയിച്ചു.
No comments