Header Ads

KPA BAHRAIN

കൊല്ലം പ്രവാസി കമ്മ്യൂണിറ്റി റിഫ ഏരിയ കമ്മിറ്റി രൂപീകരിച്ചു

 കൊല്ലം പ്രവാസി കമ്മ്യൂണിറ്റി റിഫ ഏരിയ കമ്മിറ്റി രൂപീകരിച്ചു




ബഹ്‌റൈനിലെ കൊല്ലം പ്രവാസികളുടെ കൂട്ടായ്മയായ കൊല്ലം പ്രവാസി കമ്മ്യൂണിറ്റി വിവിധ ഏരിയ കമ്മിറ്റികൾ രൂപീകരിക്കുന്നതിന്റെ ഭാഗമായി റിഫ ഏരിയ കമ്മിറ്റി രൂപീകരിച്ചു.  ഏരിയ കോ -ഓർഡിനേറ്റർ  മുഹമ്മദ് കുഞ്ഞിന്റെ  സ്വാഗതത്തോടെ ഈസ്റ് റിഫാ ബഹ്‌റൈൻ ഡോജോയിൽ  വച്ച് നടന്ന യോഗത്തിൽ കൊല്ലം പ്രവാസി കമ്മ്യൂണിറ്റി സെക്രെട്ടറി  ജഗത് കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. ജോ. കൺവീനർ  വിനു ക്രിസ്റ്റി കമ്മിറ്റി വിശദീകരണവും, ഉത്‌ഘാടനവും  നടത്തി. ജോ. സെക്രെട്ടറി കിഷോർ കുമാർ സംഘടനയുടെ നിലവിലെ കാര്യങ്ങൾ വിശദീകരിച്ചു.  ട്രെഷറർ രാജ് കൃഷ്ണൻ സെൻട്രൽ കമ്മിറ്റി അംഗങ്ങളെ പരിചയപ്പെടുത്തി.  സെൻട്രൽ കമ്മിറ്റി അംഗങ്ങൾ ആയ സന്തോഷ് കുമാർ, സജീവ്, ബിനു കുണ്ടറ, ജിതിൻ, മനോജ് ജമാൽ, റെജീഷ് എന്നിവർ സന്നിഹിതരായിരുന്നു. തുടർന്ന് ഏരിയ കോ -ഓർഡിനേറ്ററായ  മുഹമ്മദ് കുഞ്ഞിന്റെ  മേൽനോട്ടത്തിൽ  റിഫ ഏരിയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു.
   
റിഫ ഏരിയ കമ്മിറ്റി ഭാരവാഹികൾ
പ്രസിഡന്റ് -  ജിബിൻ ജോയ്    
സെക്രെട്ടറി -    അൻഷാദ് എം. പി. 
ട്രെഷറർ -     അനിൽ കുമാർ 
വൈസ് പ്രെസിഡന്റ്റ് -    ദിൽഷാദ് രാജ്‌ 
ജോ. സെക്രെട്ടറി -    ഷിബു സുരേന്ദ്രൻ   

No comments

Powered by Blogger.