Header Ads

KPA BAHRAIN

കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ഹിദ്ദ് ഏരിയ കമ്മിറ്റി രൂപീകരിച്ചു

കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ഹിദ്ദ്  ഏരിയ കമ്മിറ്റി രൂപീകരിച്ചു

ബഹ്‌റൈനിലെ കൊല്ലം പ്രവാസികളുടെ കൂട്ടായ്മയായ കൊല്ലം പ്രവാസി കമ്മ്യൂണിറ്റി വിവിധ ഏരിയ കമ്മിറ്റികൾ രൂപീകരിക്കുന്നതിന്റെ ഭാഗമായി ഹിദ്ദ് ഏരിയ കമ്മിറ്റി രൂപീകരിച്ചു.  ഏരിയ കോ -ഓർഡിനേറ്റർ  അനൂബിന്റെ  സ്വാഗതത്തോടെ ഹിദ്ദിൽ വച്ച് നടന്ന യോഗത്തിൽ കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ട്രെഷറർ രാജ് കൃഷ്ണൻ അധ്യക്ഷത വഹിച്ചു.  ജോ. കൺവീനർ വിനു ക്രിസ്റ്റി കമ്മിറ്റി വിശദീകരണവും, ഉത്‌ഘാടനവും  നടത്തി.  സെൻട്രൽ കമ്മിറ്റി അംഗങ്ങളായ സന്തോഷ് കുമാർ, സജീവ്, മനോജ് ജമാൽ, നവാസ് എന്നിവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് ഏരിയ കോ -ഓർഡിനേറ്റർമാരായ  അനൂബ്, ബിനു കുണ്ടറ, നിഹാസ് എന്നിവരുടെ മേൽനോട്ടത്തിൽ ഏരിയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു.   

ഹിദ്ദ് ഏരിയ കമ്മിറ്റി ഭാരവാഹികൾ
പ്രസിഡന്റ് -  മുഹമ്മദ് ഷാ      
സെക്രെട്ടറി -   സജി കുളത്തിങ്കര   
ട്രെഷറർ -  സ്മിതേഷ് ഗോപിനാഥ്    
വൈസ് പ്രെസിഡന്റ്റ് -   അനിൽ കുമാർ ജെ പിള്ള  
ജോ. സെക്രെട്ടറി -   ജ്യോതിഷ് പി. 


 

No comments

Powered by Blogger.