Header Ads

KPA BAHRAIN

കൊല്ലം പ്രവാസി കമ്മ്യൂണിറ്റി മനാമ ഏരിയ കമ്മിറ്റി രൂപീകരിച്ചു

 കൊല്ലം പ്രവാസി കമ്മ്യൂണിറ്റി മനാമ ഏരിയ കമ്മിറ്റി രൂപീകരിച്ചു




ബഹ്‌റൈനിലെ കൊല്ലം പ്രവാസികളുടെ കൂട്ടായ്മയായ കൊല്ലം പ്രവാസി കമ്മ്യൂണിറ്റി വിവിധ ഏരിയ കമ്മിറ്റികൾ രൂപീകരിക്കുന്നതിന്റെ ഭാഗമായി മനാമ ഏരിയ കമ്മിറ്റി രൂപീകരിച്ചു.  ഏരിയ കോ -ഓർഡിനേറ്റർ  മനോജ് ജമാലിന്റെ  സ്വാഗതത്തോടെ  മനാമ കെ സിറ്റി ബിസിനസ് സെന്റര്  ഹാളിൽ  വച്ച് നടന്ന യോഗത്തിൽ കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ട്രെഷറർ രാജ് കൃഷ്ണൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജഗത് കൃഷ്ണകുമാർ കമ്മിറ്റി വിശദീകരണവും, ഉത്‌ഘാടനവും  നടത്തി. മുഹറഖ് കോ-ഓർഡിനേറ്റർ  ഹരി എസ. പിള്ള സെൻട്രൽ കമ്മിറ്റി അംഗങ്ങളെ പരിചയപ്പെടുത്തി.   തുടർന്ന്  നാമ ഏരിയ കോ -ഓർഡിനേറ്റർമാരായ മനോജ് ജമാൽ, ഡ്യുബെക്ക് എന്നിവരുടെ മേൽനോട്ടത്തിൽ മനാമ ഏരിയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു.
   
മനാമ ഏരിയ കമ്മിറ്റി ഭാരവാഹികൾ
 പ്രസിഡന്റ് -   നവാസ് കുണ്ടറ 
സെക്രെട്ടറി -  ഷഫീക് സൈഫുദ്ദീൻ      
ട്രെഷറർ -  അനുരാജ് ചാത്തന്നൂർ      
വൈസ് പ്രെസിഡന്റ്റ് -  സന്തോഷ് ജി. പി

No comments

Powered by Blogger.