Header Ads

KPA BAHRAIN

കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ഹമദ് ടൌൺ ഏരിയ കമ്മിറ്റി രൂപീകരിച്ചു

 

കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ഹമദ് ടൌൺ  ഏരിയ കമ്മിറ്റി രൂപീകരിച്ചു

ബഹ്‌റൈനിലെ കൊല്ലം പ്രവാസികളുടെ കൂട്ടായ്മയായ കൊല്ലം പ്രവാസി കമ്മ്യൂണിറ്റി വിവിധ ഏരിയ കമ്മിറ്റികൾ രൂപീകരിക്കുന്നതിന്റെ ഭാഗമായി  ഹമദ് ടൌൺ  ഏരിയ കമ്മിറ്റി രൂപീകരിച്ചു.  ഏരിയ കോ -ഓർഡിനേറ്റർ  നവാസിന്റെ  സ്വാഗതത്തോടെ  ഹമദ് ടൌൺ ദനാ  ഗാരേജിൽ  വച്ച് നടന്ന യോഗത്തിനു  കൊല്ലം പ്രവാസി കമ്മ്യൂണിറ്റി  ജനറൽ സെക്രെട്ടറി ജഗത് കൃഷ്ണകുമാർ  അധ്യക്ഷത വഹിച്ചു. ജോ. സെക്രെട്ടറി  കിഷോർ കുമാർ കമ്മിറ്റി വിശദീകരണം നടത്തി. ട്രെഷറർ രാജ് കൃഷ്ണൻ  സെൻട്രൽ കമ്മിറ്റി അംഗങ്ങളെ പരിചയപ്പെടുത്തി. KPCസെൻട്രൽ കമ്മിറ്റി അംഗങ്ങളായ സന്തോഷ് കുമാർ, മനോജ് ജമാൽ എന്നിവർ സന്നിഹിതരായിരുന്നു. തുടർന്ന് ഏരിയ കോ -ഓർഡിനേറ്റർമാരായ നവാസിന്റെയും, അജിത് ബാബുവിന്റെയും  മേൽനോട്ടത്തിൽ ഏരിയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു.   

ഹമദ് ടൌൺ  ഏരിയ കമ്മിറ്റി ഭാരവാഹികൾ
പ്രസിഡന്റ് -   രാജിത് രാജേന്ദ്രബാബു
സെക്രെട്ടറി -    രാഹുൽ ആർ. എസ്
ട്രെഷറർ -   അനൂപ് രാജേന്ദ്രൻ   
വൈസ് പ്രെസിഡന്റ്റ് -  ജുനൈദ് ഇക്ബാൽ
ജോ. സെക്രെട്ടറി -   സാം ചാക്കോ 


No comments

Powered by Blogger.