Header Ads

KPA BAHRAIN

കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈന് പുതിയ ഭരണ സമിതി നിലവിൽ വന്നു.

 കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈന് പുതിയ ഭരണ സമിതി നിലവിൽ വന്നു.

 


ബഹ്റൈനിലെ കൊല്ലം പ്രവാസികളുടെ സാമൂഹിക സാസ്കാരിക സാമ്പത്തിക ശാക്തീകരണവും നാട്ടിലേക്ക് മടങ്ങിപോകുന്ന കൊല്ലം പ്രവാസികളുടെ പുനരുദ്ധാരണവും ലക്ഷ്യം വച്ച് പ്രവര്‍ത്തിക്കുന്ന  കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈന്‍റെ 2020-2022 വര്‍ഷത്തേക്കുള്ള പുതിയ ഭരണസമിതി നിലവില്‍ വന്നു. കഴിഞ്ഞ ഒരു മാസക്കാലമായി ബഹ്‌റൈന്‍റെ വിവിധ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചു നടന്നുവന്ന ഏരിയ കമ്മിറ്റികള്‍ക്ക് ശേഷം നടന്ന ഡിസ്ട്രിക്റ്റ് മീറ്റിലെ സംഘടനാ സമ്മേളനത്തിൽ വെച്ചാണ് പുതിയ ഭരണസമിതിയെയും 25 അംഗ സെന്‍ട്രല്‍ കമ്മിറ്റിയെയും ഡിസ്ട്രിക്റ്റ് കമ്മിറ്റി തിരഞ്ഞെടുത്തത്. തുടര്‍ന്ന് വിവിധ സബ്കമ്മിറ്റികളുടെ ഭാരവാഹികളെയും തിരഞ്ഞെടുത്തു. വരും കാലങ്ങളില്‍ ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ സംഘടനക്കു ആസ്ഥാനവും അംഗങ്ങളുടെ ക്ഷേമപ്രവര്‍ത്തനത്തിന് ഊന്നല്‍ നല്‍കുന്ന കൂടുതല്‍ പദ്ധതികളും ആവിഷ്കരിക്കുമെന്ന് പുതിയതായി ചുമതലയേറ്റ ഭാരവാഹികള്‍ അറിയിച്ചു. കേന്ദ്ര-കേരള സര്‍ക്കാരുകളുടെ പ്രവാസി പദ്ധതികളില്‍ അംഗങ്ങള്‍ക്ക് ഉപയോഗമാകുംവിധം കൂടുതല്‍ ഇടപെടലുകള്‍ നടത്തുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.  അടുത്ത മൂന്നു ആഴ്ച്ച സംഘടനയുടെ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ആയിരിക്കുമെന്നും  കൊല്ലം അസോസിയേഷനില്‍ അംഗങ്ങളാകാന്‍ താല്പര്യമുള്ള കൊല്ലം പ്രവാസികള്‍ മെമ്പര്‍ഷിപ്പ് സെക്രട്ടറിയെ (3900 7142) ബന്ധപ്പെടണമെന്നും ഭാരവാഹികള്‍ അറിയിച്ചു.
ഭാരവാഹികള്‍
രക്ഷാധികാരികള്‍ :  പ്രിന്‍സ് നടരാജൻ, ജി.കെ. നായര്‍, സിറാജ് കൊട്ടാരക്കര, ബിനോജ് മാത്യു, ബിജു മലയില്‍
സെക്രെട്ടറിയേറ്റ് അംഗങ്ങൾ.
നിസാർ കൊല്ലം (പ്രെസിഡന്റ്റ്), ജഗത് കൃഷ്ണകുമാർ (ജനറൽ സെക്രട്ടറി), രാജ് കൃഷ്ണൻ (ട്രെഷറർ),  വിനു ക്രിസ്ടി (വൈസ് പ്രസിഡന്റ്), കിഷോർ കുമാർ (സെക്രട്ടറി)
സബ് കമ്മിറ്റി ഭാരവാഹികൾ  
സന്തോഷ് കുമാർ  (കലാ , സാംസ്‌കാരിക സെക്രട്ടറി),  
അനൂബ് തങ്കച്ചൻ (പബ്ലിക് റിലേഷൻസ് സെക്രട്ടറി)
കോയിവിള  മുഹമ്മദ് കുഞ്ഞു (മെമ്പർഷിപ് സെക്രട്ടറി)
സജീവ് ആയൂർ  (സ്പോർട്സ് സെക്രട്ടറി)
ഡ്യുബെക്ക് ലേൺസ്റ് (ഇന്റെർണൽ ഓഡിറ്റർ)
ബിനു കുണ്ടറ (ഐ ടി സെൽ)
ഹരി എസ് പിള്ള (ജോബ് സെൽ)
നവാസ് കുണ്ടറ (ലീഗൽ & ചാരിറ്റി സെൽ)
മനോജ് ജമാൽ  (ലേഡീസ് വിങ്)
സജികുമാർ എസ്   (ടീൻസ് വിങ്)
അനോജ്  കെ. ആർ   (ചിൽഡ്രൻസ് വിങ്)

No comments

Powered by Blogger.