Header Ads

KPA BAHRAIN

കൊല്ലം പ്രവാസി കമ്മ്യൂണിറ്റി മുഹറഖ് ഏരിയ കമ്മിറ്റി രൂപീകരിച്ചു

കൊല്ലം പ്രവാസി കമ്മ്യൂണിറ്റി  മുഹറഖ് ഏരിയ കമ്മിറ്റി രൂപീകരിച്ചു

ബഹ്‌റൈനിലെ കൊല്ലം പ്രവാസികളുടെ കൂട്ടായ്മയായ കൊല്ലം പ്രവാസി കമ്മ്യൂണിറ്റി വിവിധ ഏരിയ കമ്മിറ്റികൾ രൂപീകരിക്കുന്നതിന്റെ ഭാഗമായി  മുഹറഖ്  ഏരിയ കമ്മിറ്റി രൂപീകരിച്ചു.  ഏരിയ കോ -ഓർഡിനേറ്റർ ഹരി എസ്. പിള്ളയുടെ സ്വാഗതത്തോടെ  മുഹറഖ് മലയാളി സമാജം ഹാളിൽ  വച്ച് നടന്ന യോഗത്തിൽ കൊല്ലം പ്രവാസി കമ്മ്യൂണിറ്റി കൺവീനർ നിസാർ കൊല്ലം അധ്യക്ഷത വഹിച്ചു .  അസി. സെക്രെട്ടറി കിഷോർ കുമാർ സെൻട്രൽ കമ്മിറ്റി അംഗങ്ങളെ പരിചയപ്പെടുത്തി. തുടർന്ന് ഏരിയ കോ -ഓർഡിനേറ്ററുടെ മേൽനോട്ടത്തിൽ ഏരിയ കമ്മിറ്റി ഭാരവാഹികളെ  തിരഞ്ഞെടുത്തു. 

* മുഹറഖ്   ഏരിയ കമ്മിറ്റി ഭാരവാഹികൾ *
പ്രസിഡന്റ് -    ജോസ്‌ മോൻ
സെക്രെട്ടറി -   ഷാഫി മുഹമ്മദ് കുഞ്ഞു
ട്രെഷറർ -  എം. കെ അഭിലാഷ്
വൈസ് പ്രെസിഡന്റ്റ് - നിഹാസ് നസീർ
ജോ. സെക്രെട്ടറി -  രാഖിൽ ആർ. എൽ.

മുഹറഖിലും, അതിനടുത്തുള്ള സ്ഥലങ്ങളിലും ഉള്ള  കൊല്ലം പ്രവാസികൾക്ക് ഈ കൂട്ടായ്മയിൽ അംഗമാകാൻ 6639 6542, 3231 9084  ഈ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.


No comments

Powered by Blogger.