കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ബഹ്‌റൈൻ സൗജന്യ ലിപ്പിഡ് പ്രൊഫൈൽ പരിശോധന സംഘടിപ്പിച്ചു
കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ബഹ്‌റൈൻ വേൾഡ് ഹാർട്ട് ഡേ പ്രമാണിച്ചു ഒക്ടോബർ 3,4,5 തീയതികളിലായി സൽമാബാദ് അൽ ഹിലാൽ മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ അംഗങ്ങൾക്കായി സൗജന്യ ലിപ്പിഡ് പ്രൊഫൈൽ (കൊളസ്‌ട്രോൾ) പരിശോധനയും, വിദഗ്ധ ഡോക്ടറുടെ സേവനവും സംഘടിപ്പിച്ചു.
മൂന്നു ദിവസങ്ങളിലായി ഏകദേശം 200 ൽ പരം അംഗങ്ങൾ ഇതിന്റെ സേവനം പ്രയോജനപ്പെടുത്തി. കൊല്ലം പ്രവാസി കമ്മ്യൂണിറ്റി എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ നിസാർ കൊല്ലം, ജഗത് കൃഷ്ണകുമാർ, വിനു ക്രിസ്ടി, കിഷോർ കുമാർ, രാജ് കൃഷ്ണൻ , സന്തോഷ് കുമാർ, ബിനു വർഗീസ്, സജികുമാർ, നവാസ്, അജിത് ബാബു, ബിസ്മി രാജ്, സജീവ്, അൽ ഹിലാൽ പ്രതിനിധി ജ്യോതിഷ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
No comments