Header Ads

KPA BAHRAIN

കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ബഹ്‌റൈൻ പൊന്നോണം 2019 ശ്രെദ്ധേയമായി.

 കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ബഹ്‌റൈൻ "പൊന്നോണം 2019" എന്ന പേരിൽ സൽമാബാദ്  അൽ ഹിലാൽ മെഡിക്കൽ സെന്ററിൽ വച്ച് സംഘടിപ്പിച്ച ഓണാഘോഷം ബഹ്‌റൈനിലെ കൊല്ലം നിവാസികളുടെ വൻ പങ്കാളിത്തത്തോടെ  ശ്രെദ്ധേയമായി.  


കെ.പി.സി കൺവീനർ ശ്രീ. നിസാർ കൊല്ലം അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ശ്രീ. ജഗത് കൃഷ്ണകുമാർ സ്വാഗതവും അസ്സി. സെക്രെട്ടറി ശ്രീ. കിഷോർ കുമാർ നന്ദിയും അറിയിച്ചു.  
ഇന്ത്യൻ സ്കൂൾ ചെയർമാൻ ശ്രീ. പ്രിൻസ് നടരാജൻ മുഖ്യാഥിതിയായി പങ്കെടുക്കുകയും, ഐമാക് ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് ഓണ സന്ദേശം നൽകുകയും ചെയ്തു. ലോക കേരളസഭ അംഗം ശ്രീ.  ബിജു മലയിൽ, അൽ ഹിലാൽ അഡ്മിനിസ്ട്രേറ്റർ അസീം സേട്ട്, ബഹ്‌റൈനിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരായ ശ്രീ. കെ.ടി. സലിം,  ശ്രീ. ഫൈസൽ എഫ്.എം.  ശ്രീ. ചന്ദ്രൻ തിക്കോടി,  ശ്രീ. സുനിൽ ബാബു, ശ്രീ. ഷിബു പത്തനംത്തിട്ട, ശ്രീ.  ഷംസ് കൊച്ചിൻ,  ശ്രീ. സിബിൻ സലീം,  ശ്രീ. സുനിൽ ശശിധരൻ , ശ്രീ. ജ്യോതിഷ് പണിക്കർ,  എന്നിവർ ആശംസകൾ അർപ്പിച്ചു..


കെ.പി.സി ജോ. കൺവീനർ ശ്രീ. വിനു ക്രിസ്റ്റിയും, ഗീതുമോൾ തോമസും  നിയന്ത്രിച്ച പരിപാടികളിൽ അംഗങ്ങളുടെയും, കുട്ടികളുടെയും നേതൃത്വത്തിൽ അരങ്ങേറിയ കലാ പരിപാടികളും, വിവിധ തരം ഓണക്കളികളും കൂടാതെ  സ്ത്രീകൾക്കും, പുരുഷന്മാർക്കും പ്രത്യേകം വടം വലിയും സംഘടിപ്പിച്ചിരുന്നു.  

ബിനു കലാഭവൻ,  സയന,  ആദ്യ,  ദിൽഷാദ്,  ജലജൻ,   ഷിബു പരവൂർ,   അനിൽ,  നൗഷാദ്,   രാജേഷ്,  അജിൻ എന്നിവർ മനോഹരമായ  ഗാനങ്ങൾ കൊണ്ട് സദസിനെ  സമ്പുഷ്ടമാക്കി. കോമഡി ഉത്സവം ഫെയിം ശ്രീ. രാജേഷ് അവതരിപ്പിച്ച മിമിക്സ്  പരേഡും, ശ്രീ. തോമസ് അവതരിപ്പിച്ച കവിതയും ഏവരുടെയും ശ്രദ്ധയാകർഷിച്ചു.  ഉച്ചയ്ക്ക് വിഭവ സമൃദ്ധമായ ഓണസദ്യയും കൂടാതെ അംഗങ്ങൾക്കായി അൽ ഹിലാൽ മെഡിക്കൽ സെന്റർ പ്രത്യേക മെഡിക്കൽ ചെക്കപ്പും ഒരുക്കിയിരുന്നു.   

കെ.പി.സി ഓണാഘോഷ കമ്മറ്റി അംഗങ്ങളായ  രാജ് കൃഷ്ണൻ, സന്തോഷ് കുമാർ, സജികുമാർ എൽ.എ,  നാരായണൻ, ഹരി കുമാർ , റോജി ജോൺ, ബിനു വർഗീസ്, ഡ്യുബെക്ക്, അനോജ് കെ. ആർ , അജിത് ബാബു , സജികുമാർ, മനോജ്  ജമാൽ, അനൂപ്, നവാസ്, കുഞ്ഞു മുഹമ്മദ്, ജിതിൻ, രെഞ്ചു, ജ്യോതിഷ്, ശ്രീജ ശ്രീധരൻ, മിനി മാത്യു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി


No comments

Powered by Blogger.