ബ്രസ്റ്റ് ക്യാന്‍സര്‍ ബോധവല്‍ക്കരണ ക്യാമ്പ് സംഘടിപ്പിച്ചു
ബ്രസ്റ്റ് ക്യാന്‍സര്‍ ബോധവല്‍ക്കരണ ക്യാമ്പ് സംഘടിപ്പിച്ചു
.jpeg)
ബഹ്റൈൻ: കൊല്ലം പ്രവാസി അസോസിയേഷന്റെ വനിതാ വിഭാഗമായ പ്രവാസിശ്രീയുടെ നേതൃത്വത്തിൽ, ബഹ്റൈൻ ക്യാൻസർ കെയർ ഗ്രൂപ്പിന്റെയും അൽ ഹിലാൽ ഹോസ്പിറ്റലിന്റെയും സഹകരണത്തോടെ വനിതകൾക്കായി ബ്രസ്റ്റ് ക്യാൻസർ ബോധവത്കരണ ക്ളാസും, സൗജന്യ മെഡിക്കൽ പരിശോധനയും സംഘടിപ്പിച്ചു. ഒക്ടോബർ 23-ന് കെ.പി.എ ആസ്ഥാനത്തു നടന്ന പരിപാടിയിൽ അറുപതോളം വനിതകൾ പങ്കെടുത്തു.
.jpeg)
കൊല്ലം പ്രവാസി അസോസിയേഷൻ പ്രസിഡന്റ് നിസാർ കൊല്ലം അധ്യക്ഷത വഹിച്ച ചടങ്ങ് ബഹ്റൈൻ ക്യാൻസർ കെയർ ഗ്രൂപ്പ് ചീഫ് കോർഡിനേറ്റർ കെ.ടി. സലീം ഉദ്ഘാടനം ചെയ്തു. പ്രവാസിശ്രീ ചെയർപേഴ്സൺ അഡ്വ. പ്രദീപ അനിൽ സ്വാഗതവും വൈസ് ചെയർപേഴ്സൺ അഞ്ജലി രാജ് നന്ദിയും പറഞ്ഞു.
.jpeg)
കെ.പി.എ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, ബഹ്റൈൻ ക്യാൻസർ കെയർ ഗ്രൂപ്പ് കോർഡിനേറ്റർ അബ്ദുൽ സഹീർ എന്നിവർ ആശംസകൾ അറിയിച്ചു.
.jpeg)
തുടർന്ന് പരിപാടിയുടെ ഭാഗമായി അൽ ഹിലാൽ ഹോസ്പിറ്റലിലെ ഡോ. ജാസ്മിൻ വനിതകൾക്കായി സ്തനാർബുദത്തെക്കുറിച്ചുള്ള മെഡിക്കൽ അവബോധ സെമിനാർ നയിച്ചു. സ്തനാർബുദത്തിന്റെ ലക്ഷണങ്ങൾ, നേരത്തെയുള്ള രോഗനിർണയത്തിന്റെ പ്രാധാന്യം, കൃത്യമായ ഇടവേളകളിലുള്ള ആരോഗ്യപരിശോധനയുടെ ആവശ്യകത എന്നിവയെക്കുറിച്ച് ഡോക്ടർ വിശദീകരിച്ചു. സെമിനാറിനോടനുബന്ധിച്ച് സൗജന്യ മെഡിക്കൽ പരിശോധനയും ഒരുക്കിയിരുന്നു.
.jpeg)
പ്രവാസിശ്രീ വൈസ് ചെയർപേഴ്സൺ ഷമീല ഇസ്മായിൽ, പ്രവാസിശ്രീയുടെ മറ്റ് യൂണിറ്റ് ഹെഡുകൾ, കെ.പി.എ സെക്രട്ടേറിയറ്റ്, സെൻട്രൽ കമ്മിറ്റി അംഗങ്ങൾ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി .
വനിതകളിൽ സ്തനാർബുദത്തെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുക, രോഗം നേരത്തേ കണ്ടെത്തുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കുക, ആരോഗ്യസംരക്ഷണത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ പ്രോത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.
.jpeg)
.jpeg)
.jpeg)
.jpeg)
.jpeg)
No comments