Header Ads

KPA BAHRAIN

കൊല്ലം പ്രവാസി അസോസിയേഷൻ റിഫാ ഏരിയക്ക് പുതിയ അമരക്കാർ

 കൊല്ലം പ്രവാസി അസോസിയേഷൻ റിഫാ ഏരിയക്ക് പുതിയ അമരക്കാർ


കൊല്ലം പ്രവാസി അസോസിയേഷന്റെ (കെ.പി.എ) ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള റിഫാ  ഏരിയ സമ്മേളനം പ്രൗഢ ഗംഭീരമായി നടന്നു. മാമീർ ഗ്രാൻഡ് റസ്റ്റോറന്റ്  ഹാൾ  പ്രൊഫ. വി സാംബശിവൻ   നഗറിൽ   നടന്ന സമ്മേളനം ഏരിയ കോഓർഡിനേറ്റർ മജു വര്ഗീസ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ്  സുരേഷ് ഉണ്ണിത്താൻ  അധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി സുബിൻ സുനിൽകുമാർ  സ്വാഗതം ആശംസിച്ചു. കെ.പി.എ വൈസ്  പ്രസിഡന്റ്  കോയിവിള മുഹമ്മദ് കുഞ്ഞു മുഖ്യപ്രഭാഷണം നടത്തി.

കഴിഞ്ഞ രണ്ടു വർഷത്തെ ഏരിയ പ്രവർത്തന റിപ്പോർട്ടും  സാമ്പത്തിക റിപ്പോർട്ടും ഏരിയ സെക്രട്ടറി സാജൻ നായർ സമ്മേളനത്തിൽ അവതരിപ്പിച്ചു. തുടർന്ന് പ്രവർത്തന റിപ്പോർട്ട് കെ.പി.എ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധനും, സാമ്പത്തിക റിപ്പോർട്ട് കെ.പി.എ  സെക്രട്ടറി  അനിൽകുമാറിനും  കൈമാറി.


തുടർന്ന് 2026-28 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയുടെ തിരഞ്ഞെടുപ്പിനു കെ.പി.എ സെക്രട്ടറി അനിൽകുമാർ, ഏരിയ കോഓർഡിനേറ്റർ മജു വര്ഗീസ് എന്നിവർ വരണാധികാരികളായിരുന്നു. ഏരിയ കമ്മിറ്റിയിൽ നിന്നും സെൻട്രൽ കമ്മിറ്റിയിലേക്കുള്ള പ്രതിനിധികളായി സുരേഷ് ഉണ്ണിത്താനെയും സാജൻ നായരെയും   തിരഞ്ഞെടുത്തതായി മജു വര്ഗീസ് പ്രഖ്യാപിച്ചു.


പുതിയ ഏരിയ ഭാരവാഹികളായി സുബിൻ സുനിൽ കുമാർ  (പ്രസിഡന്റ്), സരുൺ തോമസ്  (സെക്രട്ടറി), റെനി  എഡ്മണ്ട്  (ട്രഷറർ), അക്ബർ  നൂഹ്  കണ്ണ്  (വൈസ് പ്രസിഡന്റ്), അനീഷ്  കുമാർ  എ  (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തതായി കെ.പി.എ സെക്രട്ടറി അനിൽകുമാർ ഔദ്യോഗികമായി പ്രഖ്യാപിച്ചു.


നിയുക്ത കമ്മിറ്റിയുടെ യോഗത്തിൽ സെക്രട്ടേറിയറ്റ് അംഗങ്ങളായ പ്രശാന്ത് പ്രബുദ്ധൻ, , അനിൽ കുമാർ, സ്ഥാപക  ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, ഏരിയ കോഡിനേറ്റർ മജു വര്ഗീസ്  ഏരിയ വൈസ് പ്രസിഡന്റ്  ജമാൽ കോയിവിള  എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഏരിയയിലെ പ്രവാസി സമൂഹത്തിന്റെ ക്ഷേമവും ജീവകാരുണ്യ പ്രവർത്തനങ്ങളും മുൻനിർത്തിയുള്ള വിപുലമായ കർമ്മപരിപാടികളുമായി പുതിയ കമ്മിറ്റി മുന്നോട്ടുപോകുമെന്ന് ഭാരവാഹികൾ അറിയിച്ചു. നിയുക്ത ട്രഷറർ റെനി  എഡ്മണ്ട് നന്ദി രേഖപ്പെടുത്തിയതോടെ സമ്മേളന നടപടികൾ സമാപിച്ചു.






No comments

Powered by Blogger.