Header Ads

KPA BAHRAIN

കൊല്ലം പ്രവാസി അസോസിയേഷൻ ബുദൈയ ഏരിയയ്ക്ക് പുതിയ നേതൃത്വം

 കൊല്ലം പ്രവാസി അസോസിയേഷൻ ബുദൈയ ഏരിയയ്ക്ക് പുതിയ നേതൃത്വം


കൊല്ലം പ്രവാസി അസോസിയേഷന്റെ (കെ.പി.എ.) ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള ബുദൈയ ഏരിയ സമ്മേളനം ടുബ്ലിയിലെ കെ.പി.എ. ഹാളിലുള്ള കുണ്ടറ ജോണി നഗറിൽ വെച്ച് നടന്നു.

ഏരിയ കോ-ഓർഡിനേറ്റർ ജോസ് മങ്ങാട് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് വിജോ വിജയൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഏരിയ ജോയിന്റ് സെക്രട്ടറി പ്രിൻസ് മങ്ങാട് സ്വാഗതം ആശംസിച്ചു. കെ.പി.എ. വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞ് സംഘടനയുടെ പ്രവർത്തനങ്ങളെക്കുറിച്ച് മുഖ്യപ്രഭാഷണം നടത്തി.

കഴിഞ്ഞ രണ്ടു വർഷത്തെ ഏരിയ പ്രവർത്തന റിപ്പോർട്ടും സാമ്പത്തിക റിപ്പോർട്ടും ഏരിയ സെക്രട്ടറി നിസാം ഹനീഫ സമ്മേളനത്തിൽ അവതരിപ്പിച്ചു പാസാക്കി. തുടർന്ന് പ്രവർത്തന റിപ്പോർട്ട് കെ.പി.എ. ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധനും, സാമ്പത്തിക റിപ്പോർട്ട് കെ.പി.എ. സെക്രട്ടറി അനിൽകുമാറിനും കൈമാറി.

തുടർന്ന് 2026-28 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയുടെ തിരഞ്ഞെടുപ്പ് നടന്നു. കെ.പി.എ. സെക്രട്ടറി രജീഷ് പട്ടാഴി, ഏരിയ കോ-ഓർഡിനേറ്റർ ജോസ് മങ്ങാട് എന്നിവർ വരണാധികാരികളായിരുന്നു. പുതിയ ഭാരവാഹികളുടെ പ്രഖ്യാപനം കെ.പി.എ. സെക്രട്ടറി രജീഷ് പട്ടാഴി നിർവ്വഹിച്ചു.

പുതിയ ഭാരവാഹികൾ:

ഏരിയ പ്രസിഡന്റ്: വിജോ വിജയൻ

ഏരിയ സെക്രട്ടറി: നിസാം ഹനീഫ

ഏരിയ ട്രഷറര്‍: ബിജു ഡാനിയേൽ

ഏരിയ വൈസ് പ്രസിഡന്റ്: രാമകൃഷ്ണൻ എസ്

ഏരിയ ജോയിന്റ് സെക്രട്ടറി: റെജി ജോയ്


കെ.പി.എ. വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞ്, ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ, സെക്രട്ടറിമാരായ രജീഷ് പട്ടാഴി, അനിൽ കുമാർ, ഏരിയ കോ-ഓർഡിനേറ്റർ ജോസ് മങ്ങാട്, ഏരിയ എക്സിക്യൂട്ടീവ് അംഗങ്ങളായ അനിൽ കുമാർ, വിജയൻ പിള്ള എന്നിവർ പുതിയ ഭാരവാഹികൾക്ക് ആശംസകൾ നേർന്നു സംസാരിച്ചു.

പുതിയ ഭരണസമിതിയുടെ നേതൃത്വത്തിൽ ബുദൈയ ഏരിയയിലെ പ്രവാസികൾക്കായി കൂടുതൽ ജീവകാരുണ്യ-ക്ഷേമ പ്രവർത്തനങ്ങൾ വരും ദിവസങ്ങളിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പുതിയ ജോയിന്റ് സെക്രട്ടറി റെജി ജോയ് സമ്മേളനത്തിന് നന്ദി രേഖപ്പെടുത്തി.






No comments

Powered by Blogger.