Header Ads

KPA BAHRAIN

കൊല്ലം പ്രവാസി അസോസിയേഷൻ ലോക തൊഴിലാളി ദിനം വിപുലമായ ആഘോഷിച്ചു.

 കൊല്ലം പ്രവാസി അസോസിയേഷൻ  ലോക തൊഴിലാളി ദിനം വിപുലമായ ആഘോഷിച്ചു.


കൊല്ലം പ്രവാസി അസോസിയേഷൻ വനിതാ വിഭാഗമായ പ്രവാസി ശ്രീ യുടെ  ആഭിമുഖ്യത്തിൽ ലോക തൊഴിലാളി വിപുലമായ ആഘോഷിച്ചു.ഗുദൈബിയയിലും കമ്മീസിലും ഉള്ള  നൂറിലധികം  വനിതാ തൊഴിലാളുകൾ മാത്രമുള്ള അക്കോമഡേഷനിൽ സന്ദർശനം നടത്തുകയും അവരുമായി ലോക തൊഴിലാളി ദിനം ആഘോഷിക്കുകയും അവർക്കു ഭക്ഷണവിതരണവും നടത്തുകയും ചെയ്ത ചടങ്ങ്   കെ പി എ പ്രസിഡന്റ് അനോജ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു .  പ്രവാസി ശ്രീ  ചെയർ പേഴ്സൺ പ്രദീപ് അനിൽ  അധ്യക്ഷത വഹിച്ച ചടങ്ങ് വൈസ് ചെയർപേഴ്സൺ ശാമില ഇസ്മയിൽ സ്വാഗതം പറഞ്ഞു   .ചടങ്ങിൽ കെ പി എ വൈസ് പ്രസിഡന്റ് മുഹമ്മദ് കോയിവിള കെ പി എ സെക്രട്ടറി അനിൽകുമാർ  പ്രവാസശ്രീ  കോഡിനേറ്റർ ആയ    രഞ്ജിത്ത് ആർ പിള്ളൈ   പ്രവാസശ്രീ  യൂണിറ്റ് ഹെഡുകൾ ആയ  ബ്ലസി , റസീലാ മുഹമ്മദ് ,എന്നിവർ  ആശംസ  അറിയിച്ചു.  പ്രവാസി ശ്രീ ഹെഡുകളുടെ നേതൃത്വത്തിൽ മുഴുവൻ പ്രവാസശ്രീ അംഗങ്ങളും ചേർന്നിട്ടാണ് ഈ ആഘോഷം നടത്തിയത്. എല്ലാവർഷവും തൊഴിലാളി ദിനത്തിൽ  ഈ ആഘോഷം പ്രവാസി യൂണിറ്റുകൾ ചേർന്ന് നടത്തിവരുന്നുണ്ട്.




No comments

Powered by Blogger.