Header Ads

KPA BAHRAIN

മരുഭൂമിയുടെ ചാരുതയിൽ, കൊല്ലത്തിൻ്റെ അവിസ്മരണീയമായ ഡെസേർട്ട് വിന്റർ ക്യാമ്പ്

 മരുഭൂമിയുടെ ചാരുതയിൽ, കൊല്ലത്തിൻ്റെ അവിസ്മരണീയമായ ഡെസേർട്ട് വിന്റർ ക്യാമ്പ്


കൊല്ലം പ്രവാസി അസ്സോസിയേഷൻ അംഗങ്ങൾക്കും, കുടുംബാംഗങ്ങൾക്കുമായി സാഖീറിൽ ഡെസേർട്ട് വിന്റർ ക്യാമ്പ് സംഘടിപ്പിച്ചു.  150 ൽ പരം  അംഗങ്ങൾ പങ്കെടുത്ത ക്യാമ്പ്  കെ.പി.എ പ്രസിഡന്റ് അനോജ് മാസ്റ്റർ ഉത്‌ഘാടനം ചെയ്തു.  യോഗത്തിനു  ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ സ്വാഗതവും, ക്യാമ്പ് ജോയിന്റ് കൺവീനർ അനൂപ് തങ്കച്ചൻ  നന്ദിയും അറിയിച്ചു, സെക്രട്ടറിയേറ്റ്  കമ്മിറ്റി അംഗങ്ങളായ കെ പി എ ട്രഷറർ  മനോജ് ജമാൽ, സെക്രട്ടറി അനിൽ കുമാർ, വിന്റർ ക്യാമ്പ് കൺവീനർ ആയ ഫൈസൽ പത്തനാപുരം, വിന്റർ ക്യാമ്പ് ജോയിന്റ്  കൺവീനർമാരായ സജീവ് ആയൂർ ,നവാസ് കരുനാഗപ്പള്ളി, ബിനു കുണ്ടറ , നിഹാസ് പള്ളിക്കൽ , ലിനീഷ് പി ആചാരി , കെ പി എ സ്ഥാപക പ്രസിഡന്റ്  നിസാർ കൊല്ലം  സൃഷ്ടി ജനറൽ കൺവീനർ  ജഗത് കൃഷ്ണകുമാർ,  സൃഷ്ടി സാഹിത്യ വിഭാഗം കൺവീനർ വിനു ക്രിസ്ടി, എന്നിവർ സന്നിഹിതരായിരുന്നു.  സൃഷ്ടി കലാകാരന്മാരുടെ വിവിധ കലാപരിപാടികളും, കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ തരത്തിലുള്ള മത്സരങ്ങളും രാത്രി 8 മണി മുതൽ പുലർച്ചെ 3 മണി വരെ നീണ്ടു നിന്ന ക്യാമ്പിന് ആവേശമായി. സ്പോർട്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ കായിക മത്സരങ്ങളും ഉൾപ്പെടുത്തിയിരുന്നു.  വിന്റർ ക്യാമ്പ് കമ്മിറ്റി, സെൻട്രൽ കമ്മിറ്റി, ഡിസ്ട്രിക്ട് കമ്മിറ്റി, പ്രവാസി ശ്രീ






അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

No comments

Powered by Blogger.