Header Ads

KPA BAHRAIN

കൊല്ലം പ്രവാസി അസോസിയേഷൻ പ്രീ-റമദാൻ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

 കൊല്ലം പ്രവാസി അസോസിയേഷൻ പ്രീ-റമദാൻ സൗജന്യ  മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.


കൊല്ലം പ്രവാസി അസോസിയേഷൻ കെ പി എ  ഹോസ്പിറ്റൽ ഇൻഫർമേഷൻ ഡെസ്കിന്റെ  ആഭിമുഖ്യത്തിൽ സെഗയാ  അൽഹിലാൽ പ്രീമിയർ ഹോസ്പിറ്റലിൽ വച്ച് സംഘടിപ്പിച്ച  സൗജന്യ മെഡിക്കൽ ക്യാമ്പും  മെഡിക്കൽ അവയർനസ്  ക്ലാസും   ശ്രദ്ധേയമായി. 250-ഓളം പ്രവാസികൾ പ്രയോജനപ്പെടുത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് ബഹ്‌റൈൻ കേരള സമാജം  ജനറൽ സെക്രട്ടറി   വർഗീസ് കാരയ്ക്കൽ ഉദ്ഘാടനം ചെയ്തു . കെ . പി . എ  വൈസ്  പ്രസിഡന്റ്‌   കോയിവിള  മുഹമ്മദ് കുഞ്ഞ് അധ്യക്ഷനായ ചടങ്ങിൽ ഹോസ്പിറ്റൽ ഇൻഫർമേഷൻ ഡെസ്ക്  കോഡിനേറ്റർ  ജിബി ജോൺ വർഗീസ്  സ്വാഗതവും  കെ പി എ  ഹോസ്പിറ്റൽ ഇൻഫർമേഷൻ ഡെസ്ക്  കോഡിനേറ്റർ രമ്യാ ഗിരീഷ്  നന്ദിയും പറഞ്ഞു. അൽ ഹിലാൽ പ്രീമിയർ ഹോസ്പിറ്റൽ  പ്രതിനിധി പ്യാരിലാലിനു  കെ.പി.എ വൈസ്  പ്രസിഡന്റ്  മൊമെന്റോ നൽകി. മെഡിക്കൽ അവെർണസ് ക്ലാസ് എടുത്ത  കൺസൾട്ടന്റ്  യൂറോളജിസ്റ്റായ  ഡോക്ടർ  അരുൺ ആന്റണി ക്ക് ബി കെ എസ് ജനറൽ സെക്രട്ടറി  മൊമെന്റോ കൈമാറി .
കെ പി എ ട്രഷറർ  മനോജ് ജമാൽ, അസിസ്റ്റന്റ് ട്രഷറർ  കൃഷ്ണകുമാർ ഹോസ്പിറ്റൽ ഇൻഫർമേഷൻ ഡെസ്ക്  കോഡിനേറ്റർ  അജി അനുരുദ്ധൻ  എന്നിവർ ആശംസകൾ അറിയിച്ചു. സെൻട്രൽ കമ്മിറ്റി അംഗങ്ങൾ,  ജില്ലാ കമ്മിറ്റി അംഗങ്ങൾ,  പ്രവാസി ശ്രീ ഭാരവാഹികൾ എന്നിവർ  ക്യാമ്പിന് നേതൃത്വം നൽകി. ചടങ്ങിൽ കെ.പി.എ സെൻട്രൽ കമ്മിറ്റി, ഡിസ്ട്രിക് കമ്മിറ്റി,  പ്രവാസി ശ്രീ കമ്മിറ്റി, ഏരിയ മെംബേർസ് എന്നിവർ സംബന്ധിച്ചു,












No comments

Powered by Blogger.