Header Ads

KPA BAHRAIN

സ്നേഹം വിതറിയ കെപിഎ ക്രിസ്തുമസ് കരോളുകൾക്ക് വർണ്ണാഭമായ സമാപനം.

സ്നേഹം വിതറിയ കെപിഎ ക്രിസ്തുമസ് കരോളുകൾക്ക് വർണ്ണാഭമായ സമാപനം.


വിണ്ണിൽ നിന്നും പെയ്തിറങ്ങിയ സ്നേഹത്താരകങ്ങളുമായി കൊല്ലം പ്രവാസി അസോസിയേഷൻ കഴിഞ്ഞ നാല് ആഴ്ച്ചയായി നടത്തിയ  ക്രിസ്തുമസ് കരോൾ ഗൃഹ സന്ദർശനങ്ങൾക്ക് വർണ്ണാഭമായ സമാപനം. കെ.പി.എ ക്രിസ്മസ് രാവ് 2025 എന്ന പേരിൽ കെ.പി.എ കുടുംബാംഗങ്ങളെയും കരോൾ സംഘത്തെയും പങ്കെടുപ്പിച്ചുക്കൊണ്ട് സൽമാനിയ ഇന്ത്യൻ ഡിലൈറ്റ്സ് ഹാളിൽ വച്ച് വിപുലമായി ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. കെപിഎ പ്രസിഡണ്ട് അനോജ് മാസ്റ്റർ അധ്യക്ഷത വഹിച്ച പരിപാടി പ്രശസ്ത കലാകാരനും ലൈവ് എഫ്.എം  ആർ ജെ യുമായ ഷിബു മലയിൽ ഉദ്ഘാടനം ചെയ്തു.

ബഹ്‌റൈൻ  മലയാളീ  CSI പാരിഷ് , സഗായ, ബഹ്റൈൻ വികാരി റവറന്റ് . ഫാദർ മാത്യൂസ്  ഡേവിഡ് ക്രിസ്മസ് സന്ദേശം നൽകി. കെ പി എ കരോൾ കൺവീനർ ജോസ് മാങ്ങാട് സ്വാഗതം ആശംസിച്ചു. പരിപാടിയിൽ KPA ജനറൽ സെക്രട്ടറി  പ്രശാന്ത്  പ്രബുദ്ധൻ, ട്രഷറർ മനോജ് ജമാൽ, വൈസ് പ്രസിഡന്റ്  ശ്രീ കോയിവിള മുഹമ്മദ് കുഞ്ഞു, സെക്രട്ടറി അനിൽകുമാർ, സെക്രട്ടറി രെജീഷ് പട്ടാഴി,കെ പി എ കരോൾ കൺവീനർമാരായ  രഞ്ജിത് ആർ പിള്ള, മജു വര്ഗീസ്, ലിനീഷ് പി ആചാരി , അനൂപ് തങ്കച്ചൻ എന്നിവർ ക്രിസ്മസ് ആശംസകളും.  KPA കരോൾ കൺവീനർ ബിജു ആർ പിള്ള നന്ദിയും അറിയിച്ചു സംസാരിച്ചു. തുടർന്ന് കരോൾ സംഘത്തിന്റെ കരോൾ ഗാനത്തോട് കൂടി കലാപരിപാടികൾ ആരംഭിച്ചു. കെ പി എ കരോൾ ടീമിന്റെ വിവിധ കലാപരിപാടികളും കെ പി എ സിംഫണീ  ടീമിന്റെ ഗാനസന്ധ്യയും കെ.പി.എ ക്രിസ്മസ് രാവ് മികവുറ്റതാക്കി. പരിപാടിയിൽ കെപിഎ സെൻട്രൽ കമ്മിറ്റി അംഗങ്ങളും ഡിസ്ട്രിക്ട് കമ്മിറ്റി അംഗങ്ങളും പ്രവാസി ശ്രീ യൂണിറ്റ് ഹെഡുകളും  കുടുംബാംഗങ്ങളും പങ്കെടുത്തു.














 

No comments

Powered by Blogger.