Header Ads

KPA BAHRAIN

ബഹ്‌റൈൻ ദേശീയ ദിനത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു കൊല്ലം പ്രവാസി അസോസിയേഷൻ.

 ബഹ്‌റൈൻ ദേശീയ ദിനത്തിൽ സൗജന്യ  മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു   കൊല്ലം പ്രവാസി അസോസിയേഷൻ.


കൊല്ലം പ്രവാസി അസോസിയേഷൻ റിഫാ  ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബഹ്‌റൈൻ ദേശീയ ദിനത്തോട് അനുബന്ധിച്ചു റിഫാ  ഐഎംസി മെഡിക്കൽ സെന്ററിൽ വെച്ച് സംഘടിപ്പിച്ച  സൗജന്യ മെഡിക്കൽ ക്യാമ്പ്  ശ്രദ്ധേയമായി. 100-ഓളം പ്രവാസികൾ പ്രയോജനപ്പെടുത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് കെ പി എ പ്രസിഡന്റ്‌ അനോജ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു .  കെ പി എ  രക്ഷാധികാരിയും  മുൻ  ലോക കേരള സഭ അംഗവും സാമൂഹ്യ പ്രവർത്തകനുമായ  ബിജു മലയിൽ  മുഖ്യാതിഥിയായി പങ്കെടുത്തു. കെ . പി . എ  റിഫാ   ഏരിയ പ്രസിഡന്റ്‌  സുരേഷ് ഉണ്ണിത്താൻ അധ്യക്ഷനായ ചടങ്ങിൽ റിഫാ ഏരിയ സെക്രട്ടറി സാജൻ നായർ  സ്വാഗതവും  ഏരിയ ജോയിന്റ് സെക്രട്ടറി സുബിൻ നന്ദിയും പറഞ്ഞു.  ഐ എം സി മെഡിക്കൽ  സെന്റർ പ്രതിനിധി നിഷയ്ക്ക് കെ.പി.എ പ്രസിഡന്റ്  മൊമെന്റോ നൽകി. കെ പി എ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ, കെ പി എ വൈസ് പ്രസിഡന്റ്  കോയിവിള മുഹമ്മദ് കുഞ്ഞ് , കെ പി എ ട്രഷറർ  മനോജ് ജമാൽ  കെ പി എ സെക്രട്ടറിമാരായ  അനിൽകുമാർ, രജീഷ് പട്ടാഴി , റിഫാ ഏരിയ കോഡിനേറ്റർ  മജു വർഗീസ് ,  കെ പി എ സ്ഥാപക  ജനറൽ  സെക്രട്ടറി  ജഗത് കൃഷ്ണകുമാർ  എന്നിവർ ആശംസകൾ അറിയിച്ചു. ഏരിയ വൈസ് പ്രസിഡന്റ്‌  ജമാൽ കോയിവിള,ഏരിയ ട്രഷറർ  അനന്തു ശങ്കർ , എന്നിവർ  ക്യാമ്പിന് നേതൃത്വം നൽകി.  ചടങ്ങിൽ കെ.പി.എ സെൻട്രൽ കമ്മിറ്റി, ഡിസ്ട്രിക് കമ്മിറ്റി,  പ്രവാസി ശ്രീ കമ്മിറ്റി, ഏരിയ മെംബേർസ് എന്നിവർ സംബന്ധിച്ചു,
















No comments

Powered by Blogger.