കൊല്ലം പ്രവാസി അസ്സോസിയേഷൻ സിത്ര ഏരിയ ഓണാഘോഷം വിപുലമായി സംഘടിപ്പിച്ചു.
കൊല്ലം പ്രവാസി അസ്സോസിയേഷൻ സിത്ര ഏരിയ ഓണാഘോഷം വിപുലമായി സംഘടിപ്പിച്ചു.
കൊല്ലം പ്രവാസി അസോസിയേഷൻ 2025-ലെ പൊന്നോണം ആഘോഷങ്ങളുടെ ഭാഗമായി സിത്ര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലവറ റസ്റ്റോറന്റിൽ വച്ച് കെ പി എ അംഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ഓണാഘോഷം വിപുലമായി സംഘടിപ്പിച്ചു.
കെ.പി.എ പ്രസിഡന്റ് അനോജ് മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ലോക കേരള സഭ അംഗവും സാമൂഹ്യപ്രവർത്തകനുമായ ഷാജി മൂതല മുഖ്യ അതിഥിയായി പങ്കെടുത്തു.
.jpg)
കെ.പി.എ സിത്ര ഏരിയ പ്രസിഡന്റ് വിനീഷ് മോഹനൻ അധ്യക്ഷത വഹിച്ച യോഗത്തിനു ഏരിയ സെക്രട്ടറി അരുൺ കുമാർ സ്വാഗതം പറഞ്ഞു. കെ.പി.എ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ, ട്രഷറർ മനോജ് ജമാൽ, വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞ് , അസിസ്റ്റന്റ് ട്രഷറർ കൃഷ്ണകുമാർ, കെ പി എ മുൻ അസിസ്റ്റന്റ് ട്രഷറർ ബിനു കുണ്ടറ ,സിത്ര ഏരിയ കോഡിനേറ്റർമാരായ സിദ്ദിഖ് ഷാ, ഫൈസൽ പത്തനാപുരം ,ഏരിയ ജോയിന്റ് സെക്രട്ടറി വിഷ്ണു ഷാജി , ഏരിയ വൈസ് പ്രസിഡന്റ് മനാഫ് ബഷീർ എന്നിവർ ആശംസകൾ അറിയിച്ചു. ഏരിയ ട്രഷറർ ഷാൻ അഷ്‌റഫ് നന്ദി രേഖപ്പെടുത്തി.
.jpg)
സെൻട്രൽ, ഡിസ്ട്രിക്ട് കമ്മിറ്റി അംഗങ്ങളും പ്രവാസശ്രീ അംഗങ്ങളും ഓണാഘോഷ പരിപാടികളിൽ സജീവമായി പങ്കെടുത്തു.
വിഭവസമൃദ്ധമായ ഓണസദ്യയും അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികളും ഓണാഘോഷങ്ങൾക്ക് മാറ്റുകൂട്ടി.
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
No comments