Header Ads

KPA BAHRAIN

സംഗീതാത്മകതയോടെ ‘കെ.പി.എ. സിംഫണി’ നേര്‍ത്ത ശ്രവ്യാനുഭവമായി

 സംഗീതാത്മകതയോടെ ‘കെ.പി.എ. സിംഫണി’ നേര്‍ത്ത ശ്രവ്യാനുഭവമായി  


കൊല്ലം പ്രവാസി അസോസിയേഷൻ കലാസാഹിത്യവിഭാഗമായ സൃഷ്ടിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രതിമാസ സംഗീതപരിപാടിയായ ‘കെ.പി.എ. സിംഫണി’ കെ.പി.എ. ഹാളിൽ സംഗീതമാധുര്യത്തിന്റെയും കലാസൗന്ദര്യത്തിന്റെയും നിറവിൽ അരങ്ങേറി.

പരിപാടിയുടെ ഉദ്ഘാടനകർമം സൃഷ്ടി ജനറൽ കൺവീനർ ജഗത് കൃഷ്ണകുമാർ നിർവഹിച്ചു. കെ.പി.എ. വൈസ് പ്രസിഡന്റ്  കോയിവിള മുഹമ്മദ് മുഖ്യാതിഥിയായി ചടങ്ങിൽ പങ്കെടുത്തു, മെമ്പർഷിപ് സെക്രട്ടറി മജു വർഗീസ് ആശംസകൾ അറിയിച്ചു . തുടർന്ന് നടന്ന സംഗീതപരിപാടിയിൽ സൃഷ്ടി ഗായകരായ  ദിൽഷാദ് രാജ്,  റാഫി പരവൂർ, അജിത് ആർ പിള്ള, ഹരിശങ്കർ, റൈഹാന, ആനി, ജെയിൻ, സാദ് സനോഫർ,  റിംഷ റാഫി ,  റെജിൻ, രുദ്ര  എന്നിവർ തങ്ങളുടെ മനോഹരമായ ഗാനപ്രകടനങ്ങൾക്കിലൂടെ സംഗീതസന്ധ്യക്ക് സുന്ദരമായ വർണ്ണാഭമായ അനുഭവം പകർന്നു.ഗായകരുടെ സമഗ്ര സാന്നിധ്യവും പ്രകടനങ്ങളുടെ വൈവിധ്യവും പരിപാടിയെ ശ്രവ്യാനുഭവമായി മാറ്റി.  സിംഗേഴ്സ് കോ-ഓർഡിനേറ്റർ ഷാഹിൻ മഞ്ഞപ്പാറ നന്ദി അറിയിച്ചു.






















No comments

Powered by Blogger.