കൊല്ലം പ്രവാസി അസോസിയേഷൻ മൈലാഞ്ചി രാവ് ശ്രദ്ധേയമായി
കൊല്ലം പ്രവാസി അസോസിയേഷൻ മൈലാഞ്ചി രാവ് ശ്രദ്ധേയമായി

കൊല്ലം പ്രവാസി അസോസിയേഷൻ വനിതാ വിഭാഗമായ പ്രവാസി ശ്രീ യുടെ നേതൃത്വത്തിൽ ടൂബ്ലി കെ പി എ ഹാളിൽ വച്ച് സംഘടിപ്പിച്ച മൈലാഞ്ചി രാവ് ശ്രെദ്ധേയമായി. ആഘോഷത്തിന്റെ ഭാഗമായി മെഹന്ദി കോമ്പറ്റീഷനിൽ നിരവധിപേർപങ്കെടുത്തു. കൊല്ലം പ്രവാസി അസോസിയേഷൻ പ്രസിഡന്റ് അനോജ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ച യോഗത്തിനു പ്രവാസി ശ്രീ യൂണിറ്റ് ഹെഡ് സുമി ഷമീർ അധ്യക്ഷത വഹിച്ചു. യൂണിറ്റ്ഹെഡ് അഞ്ജലി രാജ് സ്വാഗതം ആശംസിച്ചു.
No comments