Header Ads

KPA BAHRAIN

ഇന്ത്യൻ റിപ്പബ്ലിക്ക് ദിനം വിപുലമായി ആഘോഷിച്ചു കൊല്ലം പ്രവാസി അസോസിയേഷൻ

 ഇന്ത്യൻ റിപ്പബ്ലിക്ക് ദിനം വിപുലമായി ആഘോഷിച്ചു കൊല്ലം പ്രവാസി അസോസിയേഷൻ





കൊല്ലം പ്രവാസി അസോസിയേഷൻ സൽമാനിയാ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ട്യൂബ്ലിയിലുള്ള അൽ മക്കീന ലേബർ ക്യാമ്പിൽ വെച്ച്  76 - മത് ഇന്ത്യൻ റിപ്പബ്ലിക് ദിനം വിപുലമായി ആഘോഷിച്ചു. KPA സൽമാനിയ ഏരിയ പ്രസിഡന്റ്  ജയകുമാറിന്റെ അധ്യക്ഷതയിൽ ആരംഭിച്ച ആഘോഷ പരിപാടി  കെ പി എ വൈസ് പ്രസിഡന്റ്  കോയിവിള മുഹമ്മദ് കുഞ്ഞു കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു .  ഏരിയ സെക്രട്ടറി  ജിബി ജോൺ വർഗീസ്  സ്വാഗതം പറഞ്ഞ യോഗത്തിൽ     കെ പി എ  ജനറൽ സെക്രട്ടറി  പ്രശാന്ത് പ്രബുദ്ധൻ റിപ്പബ്ലിക് ദിന സന്ദേശം നൽകി , ഏരിയ കോഡിനേറ്റർ റെജിമോൻ ബേബി കുട്ടി , ഏരിയ വൈസ് പ്രസിഡന്റ്  ടിറ്റോ ജോൺസൺ എന്നിവർ ആശംസകളും  ഏരിയ ട്രഷറർ  സന്തോഷ് കുമാർ  നന്ദിയും അറിയിച്ചു . തുടർന്ന് ലേബർ ക്യാമ്പിലെ അംഗങ്ങൾക്ക്  മധുരവും  ഭക്ഷണപ്പൊതിയും  വിതരണം ചെയ്തു.  സെൻട്രൽ കമ്മിറ്റി അംഗങ്ങൾ ആയ കിഷോർ കുമാർ , ബിജു ആർ പിള്ള , രഞ്ജിത് ആർ പിള്ള എന്നിവരും ജില്ലാ കമ്മിറ്റ അംഗങ്ങളായ അനൂപ് യു എസ് , സുബാഷ് എന്നിവർ പരുപാടികൾക്ക്  നേതൃത്വം നൽകി.

No comments

Powered by Blogger.