Header Ads

KPA BAHRAIN

കെ.പി.എ സമ്മർ ക്യാമ്പ് 2024 ശ്രെദ്ധേയമായി

കെ.പി.എ  സമ്മർ ക്യാമ്പ് 2024 ശ്രെദ്ധേയമായി

കൊല്ലം പ്രവാസി അസ്സോസിയേഷൻ ചിൽഡ്രൻസ് പാർലമെന്റിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി ടൂബ്ലി കെ.പി.എ ആസ്ഥാനത്തു  സംഘടിപ്പിച്ച ഏക ദിന സമ്മർ ക്യാമ്പ് കുട്ടികളുടെ പങ്കാളിത്തം കൊണ്ട്  ശ്രദ്ധേയമായി. ഡ്രായിങ് & പെയിന്റിംഗ്,  ക്രാഫ്റ്റ് പരിശീലനം, വെസ്റ്റേൺ ഡാൻസ്,  മോട്ടിവേഷൻ ക്‌ളാസ്, ഫിസിക്കൽ & സെൽഫ് ഡിഫെൻസ് അവയർനെസ്സ്,  ഗെയിംസ്  എന്നിവ ഉൾക്കൊള്ളിച്ചായിരുന്നു ക്യാമ്പ് സംഘടിപ്പിച്ചത്. അനോജ് മാസ്റ്റർ, അഞ്ജലി രാജ്, വിനു ക്രിസ്റ്റി, ട്രാൻസ് അക്കാദമി, ബഹ്‌റൈൻ ഡോജോ എന്നിവർ വിവിധ സെഷനുകൾ കൈകാര്യം ചെയ്തു. വൈകുന്നേരം നടന്ന സമാപന സമ്മേളനം  വൈ. പ്രസിഡന്റ് കിഷോർ കുമാർ ഉത്‌ഘാടനം ചെയ്തു.  ചിൽഡ്രൻസ് പാർലമെന്റ്  കോ-ഓർഡിനേറ്റർ അനിൽ കുമാർ അദ്ധ്യക്ഷനായ ചടങ്ങിൽ പിജിഎഫ് ടോസ്റ്റ് മാസ്റ്റർ ക്ലബ് കൗൺസിലർ ഷൈജു മാത്യു  മുഖ്യാതിഥി ആയി പങ്കെടുത്തു.  കെ.പി.എ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, ട്രെഷറർ രാജ് കൃഷ്ണൻ, സെക്രട്ടറി മാരായ സന്തോഷ് കാവനാട്, അനോജ് മാസ്റ്റർ,  ചിൽഡ്രൻസ് പാർലമെന്റ് പ്രൈം മിനിസ്റ്റർ മുഹമ്മദ് യാസീൻ  എന്നിവർ ആശംസകൾ അറിയിച്ചു. 

 ചിൽഡ്രൻസ് പാർലമെന്റ്  കൾച്ചറൽ മിനിസ്റ്റർ ദേവിക അനിൽ  സ്വാഗതം പറഞ്ഞ ചടങ്ങിന് ഫിനാൻസ് മിനിസ്റ്റർ അമൃതശ്രീ ബിജു  നന്ദി അറിയിച്ചു.  കൺവീനർ  ജ്യോതി പ്രമോദ്  യോഗം നിയന്ത്രിച്ചു. പ്രദീപ അനിൽ, കോയിവിള മുഹമ്മദ്, വി.എം. പ്രമോദ്എ ന്നിവർ നേതൃത്വം നൽകി. 














 

No comments

Powered by Blogger.