Header Ads

KPA BAHRAIN

കൊല്ലം പ്രവാസി അസ്സോസിയേഷൻ ക്രിക്കറ്റ്‌ ടൂർണമെന്റ് ക്യാപ്റ്റൻസി മീറ്റിംഗ് നടന്നു

 കെ.പി.എ ക്രിക്കറ്റ്‌ ടൂർണമെന്റ് ക്യാപ്റ്റൻസി മീറ്റിംഗ് നടന്നു 


കൊല്ലം പ്രവാസി  അസ്സോസിയേഷൻ ഹമ്മദ്ടൌൺ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ക്രിക്കറ്റ്‌ ടൂർണമെന്റിന്റെ ക്യാപ്റ്റൻസി മീറ്റിംഗ് ട്യൂബ്‌ളി കെ.പി.എ  ആസ്ഥാനത്തു വച്ച് നടന്നു.  ഹമദ് ടൌൺ ഏരിയ പ്രസിഡന്റ് ജ്യോതി പ്രമോദ്, ഏരിയ കോ-ഓർഡിനേറ്റർമാരായ അജിത് ബാബു, വി.എം. പ്രമോദ്, കെ.പി.എ ടസ്‌കെർസ് പ്രതിനിധികളായ വിനീത് അലക്സാണ്ടർ, ഷാൻ അഷ്‌റഫ്, കെ.പി.എ ട്രെഷറർ രാജ് കൃഷ്ണൻ സെൻട്രൽ കമ്മിറ്റി അംഗങ്ങളായ മനോജ് ജമാൽ, നവാസ് കരുനാഗപ്പള്ളി എന്നിവർ  മീറ്റിംഗിനു  നേതൃത്വം നൽകി. 2024 ജൂലൈ 26, ഓഗസ്റ്റ് -2 എന്നീ തീയതികളിൽ സിത്ര ഗ്രൗണ്ടിൽ വച്ചാണ് 12 ടീമുകൾ പങ്കെടുക്കുന്ന ക്രിക്കറ്റ്‌ ടൂർണമെന്റ് നടക്കുന്നത്.




No comments

Powered by Blogger.