Header Ads

KPA BAHRAIN

കൊല്ലം പ്രവാസി അസോസിയേഷന്‍ – ബുദൈയ ഏരിയക്ക് പുതിയ നേതൃത്വം.

 കൊല്ലം പ്രവാസി അസോസിയേഷന്‍ – ബുദൈയ ഏരിയക്ക് പുതിയ നേതൃത്വം.


കൊല്ലം പ്രവാസി അസോസിയേഷന്‍റെ ജില്ല സമ്മേളനത്തിന് മുന്നോടിയായുള്ള  ബുദൈയ ഏരിയ സമ്മേളനം നടന്നു.  


കെ പി എ വൈസ് പ്രസിഡന്റ് കിഷോർ കുമാർ ഉത്ഘാടനം ചെയ്ത യോഗത്തിനു ഏരിയ കോ ഓർഡിനേറ്റർ നവാസ് ജലാലുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു .  

കഴിഞ്ഞ രണ്ടു വര്‍ഷത്തെ ഏരിയ പ്രവര്‍ത്തന റിപ്പോര്‍ട്ടും,  സാമ്പത്തിക റിപ്പോര്‍ട്ടും ഏരിയ ട്രഷറര്‍ വിജോ വിജയൻ അവതരിപ്പിച്ചു. അംഗങ്ങള്‍ നിര്‍ദേശിച്ച ഭേദഗതിയോടെ ഇരു റിപ്പോര്‍ട്ടും സമ്മേളനം പാസാക്കി.  

തുടര്‍ന്ന് നടന്ന 2024-26 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയുടെ തിരഞ്ഞെടുപ്പ് വരണാധികാരി കെ പി എ സെക്രട്ടറി സന്തോഷ് കാവനാടിന്റെ  നേതൃത്വത്തില്‍ നടന്നു.   പ്രസിഡന്റ്  പ്രസാദ് കൃഷ്ണൻകുട്ടി , സെക്രട്ടറി വിജോ വിജയൻ , ട്രഷറര്‍  നിസാം, വൈസ് പ്രസിഡന്റ്  അനിൽ കുമാർ ,  ജോ:സെക്രട്ടറി  ബിജു ഡാനിയേൽ  എന്നിവരെയും  ഏരിയ കമ്മിറ്റി അംഗങ്ങളായി തിരെഞ്ഞെടുത്തു.  നിയുക്ത ട്രഷറർ നിസാമിന്റെ നന്ദിയോടെ സമ്മേളന നടപടികള്‍ അവസാനിച്ചു.







No comments

Powered by Blogger.