കൊല്ലം പ്രവാസി അസോസിയേഷന്‍ – സൽമാനിയ ഏരിയക്ക് പുതിയ നേതൃത്വം.
കൊല്ലം പ്രവാസി അസോസിയേഷന്‍ – സൽമാനിയ ഏരിയക്ക് പുതിയ നേതൃത്വം.
കൊല്ലം പ്രവാസി അസോസിയേഷന്‍റെ ജില്ല സമ്മേളനത്തിന് മുന്നോടിയായുള്ള സൽമാനിയ ഏരിയ സമ്മേളനം കഴിഞ്ഞ ദിവസം ടൂബ്ലി കെ.പി.എ ആസ്ഥാനത്തു വച്ചു നടന്നു. ജോയിന്‍റ് സെക്രട്ടറി സുജിത് എസ്. പിള്ള സ്വാഗതം ആശംസിച്ചു കൊണ്ട് തുടങ്ങിയ സമ്മേളനം ഏരിയ കോഓര്‍ഡിനേറ്റര്‍ പ്രശാന്ത് പ്രബുദ്ധൻ ഉത്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ബിജു ആർ പിള്ള അദ്ധ്യക്ഷത വഹിച്ചു. കെപിഎ പ്രസിഡന്‍റ് നിസാര്‍ കൊല്ലം സംഘടനപ്രവര്‍ത്തന ഉത്ബോധന പ്രസംഗം നടത്തി. കഴിഞ്ഞ രണ്ടു വര്‍ഷത്തെ ഏരിയ പ്രവര്‍ത്തന റിപ്പോര്‍ട്ട് ഏരിയ ജോയിന്‍റ് സെക്രട്ടറി സുജിത് എസ് . പിള്ളയും സാമ്പത്തിക റിപ്പോര്‍ട്ട് ഏരിയ ട്രഷറര്‍ റെജിമോൻ ബേബിക്കുട്ടിയും അവതരിപ്പിച്ചു. അംഗങ്ങള്‍ നിര്‍ദേശിച്ച ഭേദഗതിയോടെ ഇരു റിപ്പോര്‍ട്ടും സമ്മേളനം പാസാക്കി. തുടര്‍ന്ന് നടന്ന 2024-26 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയുടെ തിരഞ്ഞെടുപ്പ് വരണാധികാരി ഏരിയ കോഓര്‍ഡിനേറ്റര്‍ രഞ്ജിത് ആർ പിള്ളയുടെ നേതൃത്വത്തില്‍ നടന്നു. പുതിയതായി തിരഞ്ഞെടുത്ത ഏരിയ ഭാരവാഹികളുടെ പ്രഖ്യാപനം സെക്രട്ടറിയേറ്റ് അംഗം സന്തോഷ് കാവനാട് നടത്തി.
പ്രസിഡന്റ് സുജിത് എസ് . പിള്ള, സെക്രട്ടറി ജിബി ജോൺ വർഗീസ്, ട്രഷറര്‍ സന്തോഷ് കുമാർ , വൈസ് പ്രസിഡന്റ് റ്റിറ്റോ ജോൺസൻ, ജോ:സെക്രട്ടറി അജിത് അപ്പുകുട്ടൻ പിള്ള എന്നിവരാണ് പുതിയ കമ്മിറ്റി അംഗങ്ങൾ. ഏരിയ കമ്മിറ്റിയില്‍ നിന്നും സെന്‍ട്രല്‍ കമ്മിറ്റിയിലേക്കുള്ള പ്രതിനിധികളായി ബിജു ആർ പിള്ളയെയും, റെജിമോൻ ബേബിക്കുട്ടിയെയും തിരഞ്ഞെടുത്തു. നിയുക്ത കമ്മിറ്റിയുടെ യോഗത്തില്‍ സെക്രട്ടറിയേറ്റ് അംഗങ്ങളായ ജഗത് കൃഷ്ണകുമാർ, രാജ് കൃഷ്ണന്‍, കിഷോര്‍ കുമാര്‍, സന്തോഷ് കാവനാട്, ബിനു കുണ്ടറ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. നിയുക്ത ട്രഷറര്‍ സന്തോഷ് കുമാറിന്റെ നന്ദിയോടെ സമ്മേളന നടപടികള്‍ അവസാനിച്ചു.
No comments