ഏകദിന ക്രിക്കറ്റ് ലോകകപ്പ് ട്രോഫി ടൂറിൽ കെ.പി.എ ടസ്‌കേഴ്‌സ് പങ്കാളികളായി
പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ട്രോഫി ടൂറിൽ കെ.പി.എ ടസ്‌കേഴ്‌സ് പങ്കെടുത്തു.
പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ട്രോഫിയുടെ ആഗോള പര്യടനത്തിന്റെ ഭാഗമായി ബഹ്‌റൈനിൽ എത്തിച്ചേർന്ന ലോക പ്രതിഭകളുടെ കൈയൊപ്പ് പതിഞ്ഞ ലോകകപ്പ് ക്രിക്കറ്റ് ട്രോഫിയ്ക്ക് നൽകിയ സ്വീകരണത്തിൽ കൊല്ലം പ്രവാസി അസോസിയേഷൻ ക്രിക്കറ്റ് ടീമംഗങ്ങളും പങ്കാളികളായി. ബഹ്റൈൻ ക്രിക്കറ്റ് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ ജുഫൈറിലെ അൽനജ്മ ക്ലബ്ബിൽനിന്ന് പുറപ്പെട്ട റോഡ് ഷോയിൽ കെ.പി.എ ടസ്‌കേഴ്‌സ് ടീമംഗങ്ങൾ പങ്കെടുത്തു. സ്പോർട്സ് വിംഗ് കൺവീനർ നാരായണൻ നേതൃത്വം നൽകി.
No comments