KPA ലൈബ്രറിക്ക് തുടക്കം കുറിക്കുന്നു.
KPA ലൈബ്രറിക്ക് തുടക്കം കുറിക്കുന്നു.
ബഹ്‌റൈനിൽ കൊല്ലം പ്രവാസി അസോസിയേഷന്റെ പ്രവർത്തനങ്ങളിൽ അത്തരം സാമൂഹിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ പരമാവധി ശ്രമിക്കാറുണ്ട്. ആ പ്രവർത്തനത്തിന് ഊർജ്ജം പകർന്നു കൊണ്ടു KPA ലൈബ്രറിക്ക് തുടക്കം കുറിക്കുന്നു. വായനയിലൂടെ മികച്ച ഒരു സമൂഹത്തെ വാർത്തെടുക്കാനുള്ള എളിയ ശ്രമം.
ബഹ്‌റൈൻ കേരളീയ സമാജത്തിൽ നടക്കുന്ന ബുക് ഫെസ്റ്റിൽ നിന്നും ഒരു ലക്ഷം ഇന്ത്യൻ രൂപക്ക് തുല്യമായ തിരഞ്ഞെടുക്കപ്പെട്ട പുസ്തകങ്ങൾ പ്രിയ കഥാകാരൻ ശ്രീ. എം.മുകുന്ദനിൽ നിന്നും കെ.പി.എ പ്രസിഡന്റ്നിസാർ കൊല്ലം സ്വീകരിച്ചു കൊണ്ടു KPA യുടെ കലാ-സാഹിത്യ വിഭാഗമായ സൃഷ്ടി യുടെ നേതൃത്വത്തിൽ KPA ലൈബ്രറിക്കു തുടക്കം കുറിച്ചു. ഈ നന്മ പ്രവർത്തനത്തിൽ പങ്കാളികളായ, സഹകരിച്ച എല്ലാ മെമ്പര്മാര്ക്കും സ്നേഹിതർക്കും നന്ദി അറിയിക്കുന്നു.
അതോടൊപ്പം സമാജം ഭരവാഹികൾക്കും, പ്രത്യേകിച്ചു ഇത്തരത്തിൽ മികച്ച ഒരു ബുക് ഫെസ്റ്റ് സംഘടിപ്പിക്കാൻ ചുക്കാൻ പിടിച്ച സമാജം പ്രസിഡന്റ് ശ്രീ.പി.വി രാധാകൃഷ്ണപിള്ളക്കും എക്സിക്യൂട്ടീവ് അംഗങ്ങൾക്കും നന്ദി അറിയിക്കുന്നു.
ബഹ്‌റൈനിൽ ഉള്ള എല്ലാ പ്രവാസികൾക്കും KPA ലൈബ്രറി യുടെ സൗകര്യം പ്രയോജനപെടുത്താം.
No comments