പ്രതിസന്ധികളെ തരണം ചെയ്തു ബാഹുലേയൻ നാട്ടിലെത്തി
*പ്രതിസന്ധികളെ തരണം ചെയ്തു ബാഹുലേയൻ നാട്ടിലെത്തി*.
കൊല്ലം കല്ലട സ്വദേശിയായ ബാഹുലേയൻ എന്നൊരാൾ ജോലി സ്ഥലത്ത് ബുദ്ധിമുട്ട് അനുഭവിക്കുന്നതായ്, 2022 ആഗസ്റ്റ് ഒന്നാം തീയതി
കെ.പി.എ ചാരിറ്റി വിങ്ങിനു അറിയിപ്പ് ലഭിച്ചതിനെ തുടർന്ന് പ്രസിഡന്റ് നിസ്സാർ കൊല്ലത്തിന്റെ നിർദ്ദേശപ്രകാരം കെ.പി.ഏ. സൽമാബാദ് ഏരിയാ പ്രസിഡന്റ് ലിനീഷിന്റെ നേതൃത്വത്തിൽ ഏരിയ ഭാരവാഹികൾ ആയ ജോസ് ജി. മങ്ങാട് , സുരേഷ് എസ്. ആചാരി, ശ്രീജിത്ത് പി.നായർ , ഗ്ലാൻസൺ സെബാസ്റ്റ്യൻ എന്നിവർ ബാഹുലേയൻ താമസിക്കുന്ന സ്ഥലം അന്വേഷിച്ചു കണ്ടുപിടിച്ചു. 62 വയസ്സ് കഴിഞ്ഞ ബാഹുലേയൻ 18 വർഷത്തെ സൗദി അറേബ്യയിലെ ജോലിക്ക് ശേഷം ബഹറിനിൽ 16 വർഷമായി ജോലി ചെയ്തു വരികയായിരുന്നു . കഴിഞ്ഞ അഞ്ചു മാസമായി ജോലി ചെയ്തിരുന്ന കമ്പനി അടച്ചിട്ടിരിക്കുന്നതിനാൽ ശമ്പളം ഇല്ലാതെ, ഷീറ്റിട്ട വർക്ക്ഷോപ്പിൽ താമസിച്ചു വരികയായിരുന്ന ഇദ്ദേഹത്തെ രോഗങ്ങൾ അലട്ടുന്നതായും ,നാട്ടിൽ പോയിട്ട് മൂന്നു വർഷം ആയതായും അറിഞ്ഞു. തുടർന്നുള്ള ശ്രമഫലമായി ഇദ്ദേഹത്തിന്റെ സ്പോന്സറിനെ കണ്ടെത്തുകയും വിസയോ, പാസ്പോർട്ടിന്റെ ഒർജിനലോ കോപ്പിയോ ഇല്ലാത്ത പ്രശ്നങ്ങൾ എല്ലാം ശരിയാക്കി സെപ്റ്റംബർ ഏഴാം തീയതി പോകുന്നതിനു വേണ്ട എല്ലാ ക്രമീകരണങ്ങളും ചെയ്യുകയും ബാഹുലേയന് ആവശ്യമുള്ള കുറച്ചു സാധനങ്ങളുമായി അദ്ദേഹത്തെയും കൂട്ടി എയർപോർട്ടിൽ എത്തിച്ചെങ്കിലും ഫ്ലൈറ്റ് മിസ് ആയി പോകാൻ സാധിക്കാതെ വരുകയും ചെയ്തു. പിന്നീട് വേറെ ടിക്കെറ്റ് ശരിയാക്കി സെപ്തംബര് 8 ആം തീയതി അദ്ദേഹത്തെ നാട്ടിലേക്കു അയക്കാൻ സാധിച്ചു. എല്ലാ സഹായവും നൽകിയ ബാഹുലേയന്റെ സ്പോൺസർ അലി, അയൽക്കാർ ആയിരുന്ന ബാബു, ജോമോൻ , കെ.പി.എ സൽമാബാദ് ഏരിയ കമ്മിറ്റി, ചാരിറ്റി വിങ് എന്നിവർക്ക് അഭിനന്ദനങ്ങൾ.
No comments