കെ.പി.എ മീറ്റ് 2022 നു ആഘോഷപൂർവ്വമായ സമാപനം
കെ.പി.എ മീറ്റ് 2022 നു ആഘോഷപൂർവ്വമായ സമാപനം
കൊല്ലം പ്രവാസി അസോസിയേഷന്‍റെ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ സമാപനം കെ.പി.എ മീറ്റ്-2022 ഇന്ത്യന്‍ ക്ലബ്ബ് ആഡിറ്റോറിയത്തില്‍ തിങ്ങിനിറഞ്ഞ സദസ്സില്‍ ആഘോഷപൂര്‍വ്വമായി നടന്നു. വൈകിട്ട് നടന്ന പൊതു സമ്മേളനം ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള ഉത്‌ഘാടനം ചെയ്തു. മുഖ്യാതിഥിയായി പങ്കെടുത്ത കൊല്ലം ലോക്സഭാ എം.പി. എൻ.കെ. പ്രേമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. പ്രവാസി ഭാരതീയ സമ്മാൻ ജേതാവ് കെ.ജി. ബാബുരാജനെ കെപിഎ മീറ്റില്‍ മൊമെന്റോ നല്‍കി ആദരിച്ചു. ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ, ബഹ്‌റൈൻ നോർക്ക വിങ് ജനറൽ കൺവീനർ കെ.ടി. സലിം, ഇന്ത്യൻ ക്ലബ് ആക്ടിങ് പ്രസിഡന്റ് സാനി പോൾ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. കെ.പി.എ യുടെ വിളക്കു മരം എന്ന സുവനീറിന്‍റെ പ്രകാശനം പ്രേമചന്ദ്രന്‍ എംപി നിര്‍വഹിച്ചു. കഴിഞ്ഞ രണ്ടുവര്‍ഷത്തില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ ഏരിയ കമ്മിറ്റികൾക്കുള്ള പുരസ്കാരം കേരളീയ സമാജം പ്രസിഡന്‍റ് പിവി രാധാകൃഷ്ണപിള്ള നിര്‍വഹിച്ചു. കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം അധ്യക്ഷത വഹിച്ച ചടങ്ങിന് ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ സ്വാഗതവും , വൈസ് പ്രസിഡന്റ് വിനു ക്രിസ്ടി നന്ദിയും പറഞ്ഞു. തുടർന്ന് ഐഡിയ സ്റ്റാർ സിങ്ങഴ്സ് ശ്രീനാഥും , ദുർഗാ വിശ്വനാഥും, കെപിഎ ഗായകര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഗാന സന്ധ്യയും കെപിഎ കലാകാരികള്‍ അവതരിപ്പിച്ച നൃത്തങ്ങളും ആഘോഷപരിപാടികള്‍ക്ക് മികവേകി.
No comments