Header Ads

KPA BAHRAIN

കെപിഎ ഹോസ്പിറ്റല്‍ ചാരിറ്റി വിംഗ് സേവകരെ ആദരിച്ചു

 കെപിഎ ഹോസ്പിറ്റല്‍ ചാരിറ്റി വിംഗ് സേവകരെ ആദരിച്ചു


കഴിഞ്ഞ രണ്ടു വര്‍ഷക്കാലമായി ആതുരസേവനം രംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച കെപിഎ ഹോസ്പിറ്റല്‍ ചാരിറ്റി വിംഗ് സേവകരെ ബീകോ മണി എക്സ്ച്ചേഞുമായി ചേര്‍ന്ന്  ഇന്ത്യൻ ക്ലബ്ബിൽ നടന്ന  കൊല്ലം പ്രവാസി അസ്സോസിയേഷന്‍റെ  കെ.പി.എ മീറ്റ് 2022 ല്‍ വെച്ച് ആദരിച്ചു.
ആദരിക്കല്‍ സമ്മേളനം  ഐ.സി.ആർ.എഫ്. ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ ഉത്‌ഘാടനം ചെയ്തു. ഹോസ്പിറ്റൽ വിങ്ങിലെ 40 ഓളം ആരോഗൃപ്രവർത്തകർക്ക് ചടങ്ങിൽ  ശ്രീ. എൻ.കെ. പ്രേമചന്ദ്രൻ എം.പി. മൊമെന്റോ നൽകി ആദരിച്ചു. സൽമാനിയ ഹോസ്പിറ്റൽ  എമെർജെൻസി വിഭാഗം ഹെഡ് ഡോ. പി.വി. ചെറിയാൻ ഉദ്ബോധന പ്രഭാഷണം നടത്തി.  കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം അധ്യക്ഷത വഹിച്ച ചടങ്ങിന് ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ സ്വാഗതവും ട്രെഷറർ രാജ് കൃഷ്ണൻ നന്ദിയും അറിയിച്ചു.  ബികോ പ്രതിനിധി നിധീഷ്, സെക്രട്ടറി കിഷോർ കുമാർ എന്നിവര്‍ ആശംസകൾ അറിയിച്ചു.






No comments

Powered by Blogger.