Header Ads

KPA BAHRAIN

കെ. പി. എ. സി ലളിത അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു

 കെ. പി. എ. സി ലളിത അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു


 കൊല്ലം പ്രവാസി അസോസിയേഷന്റെ  കലാ-സാഹിത്യവിഭാഗമായ സൃഷ്ടി യുടെ നേതൃത്വത്തിൽ  ഓൺലൈൻ ആയി അന്തരിച്ച പ്രശസ്ത സിനിമ-നാടക നടി കെ. പി. എ. സി ലളിതയുടെ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു. സൃഷ്ടി കൺവീനർ ശ്രീ സന്തോഷ് കാവനാട് അധ്യക്ഷത വഹിച്ചു. ജന്മം കൊണ്ട് തന്നെ അനുഗ്രഹീതയായ ഒരു കലാകാരിയായിരുന്നു കെപിഎസി ലളിത. സ്വതസിദ്ധമായ അഭിനയ ശൈലിയിലൂടെ മലയാളി കുടുംബങ്ങളിലെ ഒരംഗമാകാൻ ലളിതക്കു കഴിഞ്ഞു. കെപിഎസി ലളിതയുടെ വിയോഗം മലയാള സിനിമക്ക് നികത്താനാകാത്ത നഷ്ടം ആണെന്ന്  അനുശോചന പ്രമേയം അവതരിപ്പിച്ചു കൊണ്ട് സൃഷ്ടി കോർഡിനേറ്റർ ശ്രീമതി സരിത സുരേഷ് പറഞ്ഞു. അനുശോചന പ്രമേയത്തെ അധികരിച്ച്  കെ. പി. എ പ്രസിഡണ്ട് ശ്രീ നിസാർ കൊല്ലം, ജനറൽ സെക്രട്ടറി ശ്രീ ജഗത് കൃഷ്ണകുമാർ, വൈസ് പ്രസിഡന്റ് വിനു ക്രിസ്റ്റി, സെക്രട്ടറി കിഷോർ കുമാർ, സൃഷ്ടി കോഡിനേറ്റഴ്സ് സ്മിത സതീഷ്, അഞ്ജലി രാജ് എന്നിവർ സംസാരിച്ചു. മലയാള സിനിമയുടെ തിരശീലയിൽ വേഷപ്പകർച്ച കൊണ്ട് വിസ്മയം തീർത്ത അതുല്യപ്രതിഭ ആണെന്നും, അവരുടെ വിയോഗം മലയാള സിനിമാലോകത്തിനു ഒരു തീരാനഷ്ടം ആണെന്നും ഏവരും അഭിപ്രായപ്പെട്ടു. സൃഷ്ടി കൺവീനർ അനുബ് തങ്കച്ചൻ സ്വാഗതം പറഞ്ഞ ചടങ്ങിന്  കെപിഎ ട്രെഷർ ശ്രീ രാജകൃഷ്ണൻ നന്ദി അറിയിച്ചു.


No comments

Powered by Blogger.