കെ.പി.എ അംഗത്തിന് ചികിത്സാ ധനസഹായം കൈമാറി
കെ.പി.എ അംഗത്തിന് ചികിത്സാ ധനസഹായം കൈമാറി
ജോലി സ്ഥലത്തുണ്ടായ അപകടത്തെ തുടർന്ന് അടിയന്തരമായി വിദഗ്ധ ചികിത്സക്കു നാട്ടിലേക്ക് പോകുന്ന കെപിഎ ഗുദൈബിയ അംഗത്തിന് കൊല്ലം പ്രവാസി അസ്സോസിയേഷന്‍ ചികിത്സാ ധനസഹായം നല്കി. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കെപിഎ അംഗങ്ങള്‍ക്ക് നല്കി വരുന്ന അടിയന്തിര ചികിത്സാ ധനസഹായത്തോടൊപ്പം ഗുദൈബിയ ഏരിയാ കമ്മിറ്റി അംഗങ്ങളുടെ സഹായത്തോടെ ഏരിയാ കമ്മിറ്റി സമാഹരിച്ച തുകയും ഏരിയാ ഭാരവാഹികള്‍ സഹോദരന് കൈമാറി. അപ്രതീക്ഷിതമായി സംഭവിച്ച അപകടത്തില്‍ കൈതാങായി നിന്ന കൊല്ലം പ്രവാസി അസ്സോസിയേഷനും സഹകരിച്ച ഗുദൈബിയ കമ്മിറ്റിക്കും അംഗങ്ങള്‍ക്കും നന്ദി അറിയിക്കുന്നതായും ധനസഹായം സ്വീകരിച്ചു കൊണ്ട് അദ്ധേഹം പറഞ്ഞു.
No comments