കെ.പി.എ ഗുദേബിയ ഏരിയ "ഓപ്പൺ ഹൌസ്" സംഘടിപ്പിച്ചു
കെ.പി.എ ഗുദേബിയ ഏരിയ "ഓപ്പൺ ഹൌസ്" സംഘടിപ്പിച്ചു
കൊല്ലം പ്രവാസി അസ്സോസിയേഷൻ ഗുദേബിയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓൺലൈൻ ആയി ഓപ്പൺ ഹൌസ്" സംഘടിപ്പിച്ചു.
കോവിഡ്-19 പ്രതിസന്ധി കാലത്ത് പ്രവാസികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യാനും, കേരള-കേന്ദ്ര സർക്കാരുകളുടെ പ്രവാസി ക്ഷേമ പദ്ധതികളെ കുറിച്ച് അവബോധം നൽകുന്നതിനും ആണ് ഓപ്പൺ ഹൌസുകൾ സംഘടിപ്പിച്ചത്.
ഏരിയ കോ-ഓർഡിനേറ്റർ നാരായണൻ ഉത്‌ഘാടനം ചെയ്ത ഓപ്പൺ ഹൌസിൽ കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം മുഖ്യ പ്രഭാഷണവും, ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ സംഘടനാ അവലോകനവും, ട്രെഷറർ രാജ് കൃഷ്ണൻ ആശംസകളും അറിയിച്ചു. കെ.പി.എ വൈ. പ്രസിഡന്റ് വിനു ക്രിസ്ടിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിനു ഏരിയ സെക്രട്ടറി ജെയിംസ് രാജ് സ്വാഗതം അറിയിച്ചു. തുടർന്ന് നടന്ന ഓപ്പൺ ഹൌസിൽ അംഗങ്ങളുടെ ക്ഷേമാന്വേഷണം, നോർക്ക പദ്ധതി സംശയ നിവാരണം, തുടങ്ങിയവയിൽ അംഗങ്ങൾക്കുള്ള സംശയങ്ങൾ ദൂരീകരിച്ചു. ഏരിയ ട്രെഷറർ ഷിനു ഓപ്പൺ ഹൌസു നിയന്ത്രിച്ചു. തുടർന്ന് നടന്ന ഏരിയ കമ്മിറ്റി പുനഃസംഘടനയിൽ ചാൾസ് ഇട്ടി (പ്രസിഡന്റ്) , ബോജി രാജൻ (സെക്രെട്ടറി), കൃഷ്ണകുമാർ എസ്. (വൈ.പ്രസിഡന്റ്), തോമസ് ബി. കെ. (ജോ. സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.
അടുത്ത ആഴ്ച സിത്ര, മനാമ ഏരിയകളുടെ നേതൃത്വത്തിൽ ഓപ്പൺ ഹൌസ് ഉണ്ടായിരിക്കും എന്നും ഭാരവാഹികൾ അറിയിച്ചു.
No comments