Header Ads

KPA BAHRAIN

കെ.പി.എ മെഗാ മെഡിക്കൽ ക്യാമ്പ് സമാപിച്ചു.

കൊല്ലം പ്രവാസി അസോസിയേഷൻ മനാമ ഏരിയ കമ്മറ്റിയും,  അൽ‌ ഹിലാൽ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ സെന്റർ മനാമയും
ചേർന്ന് സംഘടിപ്പിച്ച സൗജന്യ മെഗാ മെഡിക്കൽ ചെക്കപ്പ് ക്യാമ്പ് സമാപിച്ചു. ഏകദേശം ഇരുനൂറ്റമ്പതിൽ പരം പ്രവാസികൾ പതിനഞ്ചു ദിവസം നീണ്ടു നിന്ന ക്യാമ്പിന്റെ സേവനം പ്രയോജനപ്പെടുത്തി.  

കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലത്തിന്റെ അധ്യക്ഷതയിൽ  ഹോസ്പിറ്റലിൽ വച്ച് കൂടിയ ക്യാമ്പിന്റെ സമാപന സമ്മേളനം  സാമൂഹ്യ പ്രവർത്തകൻ കെ. ടി സലീം ഉൽഘാടനം ചെയ്തു. അൽ ഹിലാൽ ഹോസ്പിറ്റൽ പ്രതിനിധികളായ ഡോ. മുഹമ്മദ് സിദ്ധിഖ്, പ്യാരി ലാൽ, കെ.പി.എ  മനാമ ഏരിയ സെക്രെട്ടറി  ഷഫീക്ക് സൈഫുദീൻ എന്നിവർ സംസാരിച്ചു.

 മുഖ്യാതിഥികൾക്കു മനാമ ഏരിയ കമ്മിറ്റിയുടെ സ്നേഹോപഹാരം  ചടങ്ങിൽ വച്ച് കെ.പി.എ  ഭാരവാഹികൾ  കൈമാറി. യോഗത്തിനു  കെ.പി.എ    ജനറൽ സെക്രട്ടറി ശ്രീ ജഗത് കൃഷ്ണകുമാർ സ്വാഗതവും,  കെ.പി.എ   മനാമ ഏരിയ പ്രസിഡന്റ്  നവാസ് കുണ്ടറ നന്ദിയും അറിയിച്ചു.

ചടങ്ങിൽ സെൻട്രൽ കമ്മിറ്റി അംഗങ്ങളായ സജികുമാർ, നാരായണൻ എന്നിവർ സംബന്ധിച്ചു.
മനാമ ഏരിയ കമ്മിറ്റി കോ-ഓർഡിനേറ്റർ മനോജ് ജമാൽ,  ഏരിയ ഭാരവാഹികൾ ആയ ഗീവർഗീസ്, സന്തോഷ് എന്നിവർ ആണ് ക്യാമ്പ് നിയന്ത്രിച്ചത്.


 

No comments

Powered by Blogger.