കൊല്ലം പ്രവാസി അസ്സോസിയേഷന്‍ - മുഹറഖ് ഏരിയാ സമ്മേളനം നടന്നു.
കൊല്ലം പ്രവാസി അസ്സോസിയേഷന്‍ - മുഹറഖ് ഏരിയാ സമ്മേളനം നടന്നു.
കെ.പി.എ യുടെ ഏരിയ സമ്മേളനങ്ങളുടെ തുടക്കം കുറച്ചു കൊണ്ടു മുഹറഖ് ഏരിയ കമ്മിറ്റിയുടെ സമ്മേളനം മുഹറഖ് അൽ ഒസ്‌റ റെസ്റ്റോറന്റ് ഹാളിൽ വച്ച് നടന്നു . കോവിഡ് പ്രോട്ടോകോൾ നിബന്ധനകൾ പാലിച്ചു കൊണ്ട് സംഘടിപ്പിച്ച സമ്മേളനത്തിൽ മുഹറഖ് ഏരിയയിലെ കൊല്ലം പ്രവാസികൾ പങ്കെടുത്തു. ഏരിയ പ്രെസിഡെന്റ് ജോസ്‌മോൻ അധ്യക്ഷത വഹിച്ച യോഗം കെ.പി.എ സെക്രട്ടറി കിഷോർ കുമാർ ഉത്‌ഘാടനം ചെയ്തു. കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം സംഘടനാ വിഷയവുമായി ബന്ധപ്പെട്ടു മുഖ്യപ്രഭാഷണം നടത്തി. സെൻട്രൽ കമ്മിറ്റി അംഗം ഹരി എസ്. പിള്ള സ്വാഗതവും, സെൻട്രൽ കമ്മിറ്റി അംഗം സജികുമാർ നന്ദിയും അറിയിച്ചു. കെ.പി.എ യില്‍ അംഗങ്ങളാകുന്ന കൊല്ലം പ്രവാസികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് നടപ്പിലാക്കണം എന്നു മുഹറഖ് ഏരിയാ സമ്മേളനം സെന്‍ട്രല്‍ കമ്മിറ്റിയോട് അഭ്യര്‍ഥിച്ചു.
ഏരിയ കമ്മറ്റിയുടെ പ്രവർത്തനങ്ങൾക്കു പുതിയ ഉണർവിനും ഭാവി പ്രവർത്തനങ്ങൾ ശക്തി പകരുന്നതിനും വേണ്ടി അൻസർ അബ്ദുല്ലത്തീഫ്, കുരിയാക്കോസ് ചെറിയാൻ, ശ്യാം രാജശേഖരൻ നായർ എന്നിവരെ ഏരിയ എക്സിക്യൂട്ടീവ്സിലേക്ക് ഉള്‍പ്പെടുത്തി.
സമ്മേളനത്തിൽ രണ്ടാം ഘട്ട കെ.പി.എ ഐഡി കാർഡ് വിതരണവും നോർക്കയില്‍ രെജിസ്ട്രേഷൻ ചെയ്യാത്ത അംഗങ്ങളില്‍ നിന്നും ഉള്ള അപേക്ഷകളും സ്വീകരിച്ചു. ഏരിയ അംഗങ്ങളായ അഭിലാഷ്, സുബിൻ, രാഖിൽ, സുബ്ബൈർ, ജോൺ ഡാനിയേൽ, നിഹാസ് നസീർ, ബിനോയി ബാനു, ഓമനക്കുട്ടൻ എന്നിവർ സമ്മേളനം നിയന്ത്രിച്ചു.

No comments