കെ.പി.എ ബഹ്‌റൈൻ ഹാൻഡ് എംബ്രോയിഡറി & ഫ്ലവർ മേക്കിംഗ് സൗജന്യ പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു
കെ.പി.എ ബഹ്‌റൈൻ ഹാൻഡ് എംബ്രോയിഡറി & ഫ്ലവർ മേക്കിംഗ് സൗജന്യ പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു*
കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ വനിതാ അംഗങ്ങൾക്കു വേണ്ടി സാറ ക്രിയേഷൻസ്- വേൾഡ് മലയാളി ക്രാഫ്റ്റ് ഗ്രൂപ്പ് ന്റെ സഹകരണത്തോടെ മൂന്നു ദിവസം നീണ്ടു നിന്ന ഹാൻഡ് എംബ്രോയിഡറി & ഫ്ലവർ മേക്കിംഗ് സൗജന്യ പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു
കേരളത്തിൽ ആയിരത്തോളം പരിശീലന ക്ളാസുകൾ സംഘടിപ്പിച്ചു ശ്രെദ്ധേയയായ പ്രശസ്ത പരിശീലക ശ്രീമതി റഷീദ ശരീഫ് ആണ് വനിതാ അംഗങ്ങൾക്കു പരിശീലനം നൽകിയത്.
മൂന്നു ദിവസം നീണ്ടു നിന്ന പരിശീലന ക്ലാസ്സിൽ ഏകദേശം 40 ഓളം വനിതകൾ പങ്കെടുത്തു. തുടർന്നും ഇത്തരത്തിലുള്ള പരിശീലന ക്ലാസുകൾ സംഘടിപ്പിക്കുമെന്ന് വനിതാ വിഭാഗം ഭാരവാഹികൾ അറിയിച്ചു.
No comments