Header Ads

KPA BAHRAIN

കൊല്ലം പ്രവാസി അസ്സോസിയേഷന്‍ ഓണാഘോഷം സംഘടിപ്പിച്ചു

 കൊല്ലം പ്രവാസി അസ്സോസിയേഷന്‍ ഓണാഘോഷം സംഘടിപ്പിച്ചു

കൊല്ലം പ്രവാസി അസ്സോസിയേഷൻ ബഹ്‌റൈൻ  കെ.പി.എ പൊന്നോണം 2020 എന്ന പേരിൽ സംഘടിപ്പിക്കുന്ന ഓൺലൈൻ ഓണാഘോഷം പ്രവാസി കമ്മീഷൻ അംഗം ശ്രീ. സുബൈർ കണ്ണൂർ ഉത്‌ഘാടനം ചെയ്തു. 



കെ.പി. എ പ്രസിഡന്റ് ശ്രീ. നിസാർ കൊല്ലം ഓണ സന്ദേശം നൽകി. പ്രശസ്ത ഗായകരായ അഭിജിത് കൊല്ലത്തിന്റെയും, പ്രസീത ചാലക്കുടിയുടെയും സംഘത്തിന്റെയും ഗാനോപഹാരത്തോടൊപ്പം ബഹ്‌റൈനിലെ കൊല്ലം പ്രവാസികളുടെ കലാപരിപാടികളും ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 




ഓണാഘോഷത്തോട് അനുബന്ധിച്ചു നടത്തിയ ഓണപ്പുടവ, ഓണപ്പാട്ട് മത്സരങ്ങളിലെ വിജയികളെയും ഈ പരിപാടിയിലൂടെ പ്രഖ്യാപിക്കുന്നതാണ്.  കെ.പി.എ ഒഫീഷ്യൽ യൂട്യൂബ്, ഫേസ്ബുക് എന്നിവയിലൂടെ മൂന്നു എപ്പിസോഡുകളായാണ് സംപ്രേക്ഷണം നടക്കുന്നത്.

No comments

Powered by Blogger.