Header Ads

KPA BAHRAIN

പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിര ഇടപെടല്‍ നടത്തണം - പ്രേമചന്ദ്രന്‍ എം.പി

 പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിര ഇടപെടല്‍ നടത്തണം - പ്രേമചന്ദ്രന്‍ എം.പി


കോവിഡ് 19 രോഗത്തിന്റെ പ്രതിസന്ധിയിൽ കഴിയുന്ന പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിര ഇടപെടല്‍ നടത്തണം എന്ന് കൊല്ലം ലോക് സഭ എം.പി.  ശ്രീ. എൻ. കെ. പ്രേമചന്ദ്രന്‍.  ഗൾഫ് പ്രവാസികളുടെ ആശങ്കകള്‍ പ്രേമചന്ദ്രനുമായി കൊല്ലം പ്രവാസി അസോസിയേഷന്‍ ബഹ്‌റൈൻ ഭാരവാഹികള്‍ പങ്കു വെച്ചപ്പോള്‍ ആണ് ഈ നിര്‍ദേശം കേന്ദ്രത്തിന് മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ട് എന്ന് പ്രേമചന്ദ്രന്‍ പറഞ്ഞത്.  കോവിഡ് 19 മൂലം ദുരിത അനുഭവിക്കുന്ന പ്രവാസികള്‍ക്ക് കൊല്ലം അസോസിയേഷന്‍ നടത്തുന്ന സഹായ പ്രവര്‍ത്തനങ്ങളെ പ്രേമചന്ദ്രന്‍ ശ്ലാകിച്ചു. തുടര്‍ന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട പിന്തുണ എം.പി എന്ന നിലയില്‍ തന്‍റെ ഭാഗത്ത്‌ നിന്നും ഉണ്ടാകുമെന്നും അറിയിച്ചു.   കോവിഡ് 19 മൂലമുണ്ടായ സാമൂഹിക പ്രത്യാഘാതങ്ങൾ  ബഹു: പ്രധാനമന്ത്രിയുടെയും, കേന്ദ്ര വിദേശകാര്യ മന്ത്രിയുടെയും മുന്നിൽ അവതരിപ്പിച്ചു എന്നും,  ഗൾഫ് മേഖലയിൽ കോവിഡ് രോഗ ബാധയെ തുടർന്ന് ബുദ്ധിമുട്ടനുഭവിക്കുന്ന എല്ലാവര്ക്കും മതിയായ പരിചരണവും, ചികിത്സയും, ശുശ്രൂഷയും ലഭിക്കാൻ ഉതകുന്ന നിലയിൽ ഉള്ള സംവിധാനങ്ങൾ രൂപപ്പെടുത്തും എന്ന് അസന്നിഗ്ധമായി തന്നെ കേന്ദ്ര വിദേശകാര്യ മന്ത്രി ശ്രീ. ജയശങ്കറുടെ  ഉറപ്പു കിട്ടിയിട്ടുണ്ട് എന്നും പ്രേമചന്ദ്രൻ അറിയിച്ചു. കൂടാതെ ഗൾഫ് നാടുകളിൽ നിന്നും തിരിച്ചു കേരളത്തിലേക്ക് പ്രവാസികളെ കൊണ്ട് വരുന്നത്  സമ്പൂർണ്ണ ലോക്ക് ഡൌൺ നിൽ നിൽക്കുന്ന ഇന്നത്തെ പശ്ചാത്തലത്തിൽ അതിനുള്ള സാദ്ധ്യതകൾ പരിമിതമാണെന്ന മറുപടികൾ ആണ് കിട്ടിയതെന്നും  എന്നാൽ അത് മുൻഗണയോടും, പ്രാധാന്യത്തോടും തന്നെ പരിഗണിക്കണം എന്ന് കേന്ദ്രവിദേശ്യ കാര്യ മന്ത്രിയോട് അറിയിച്ചിട്ടുണ്ട്.  ഇപ്പോൾ സാമൂഹ്യ അകലം പാലിച്ചു  വ്യാപനം തടയുന്നതിനു വേണ്ടി അതതു സ്ഥലങ്ങളിൽ താമസിക്കുക എന്നത് മാത്രമാണ് പോംവഴി കൂടാതെ  ലേബർ ക്യാമ്പുകളിൽ കഴിയുന്ന തൊഴിലാളികളുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കുന്നു എന്നും രോഗ പരിരക്ഷയും, ആരോഗൃവും, ചികിത്സായും അവിടെ ഉറപ്പു വരുത്താൻ ഉള്ള കാര്യങ്ങൾക്കു  എല്ലാത്തരത്തിലുള്ള ഇടപെടലും ചെയ്യും എന്നു ഉറപ്പു തരുന്നു എന്നും പ്രേമചന്ദ്രൻ അറിയിച്ചു. ഏവർക്കും പിന്തുണയും ഐക്യദാർട്യവും കോവിഡ് രോഗത്തെ പ്രതിരോധിക്കാൻ ഉള്ള  കഴിവും, കരുത്തും, ശക്തിയും  എല്ലാവർക്കും ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു എന്നും  എല്ലാ സഹായവും, സഹകരണവും കൊല്ലം പ്രവാസി മുഴുവൻ കുടുംബാംഗങ്ങൾക്കും മറ്റു സഹോദരങ്ങൾക്കും ഉണ്ടാകും എന്നു ഉറപ്പു നൽകുന്നു എന്നും പ്രേമചന്ദ്രൻ അറിയിച്ചു.

No comments

Powered by Blogger.