കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ഗുദൈബിയ ഏരിയ കമ്മിറ്റി രൂപീകരിച്ചു
കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ഗുദൈബിയ ഏരിയ കമ്മിറ്റി രൂപീകരിച്ചു
ബഹ്‌റൈനിലെ കൊല്ലം പ്രവാസികളുടെ കൂട്ടായ്മയായ കൊല്ലം പ്രവാസി കമ്മ്യൂണിറ്റി വിവിധ ഏരിയ കമ്മിറ്റികൾ രൂപീകരിക്കുന്നതിന്റെ ഭാഗമായി ഗുദൈബിയ ഏരിയ കമ്മിറ്റി രൂപീകരിച്ചു. ഏരിയ കോ -ഓർഡിനേറ്റർ നാരായണന്റെ സ്വാഗതത്തോടെ ആദിലിയ ബഹ്‌റൈൻ കാൾട്ടൻ ഹോട്ടലിൽ വച്ച് നടന്ന യോഗത്തിൽ കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ജോ. കൺവീനർ വിനു ക്രിസ്ടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രെട്ടറി ജഗത് കൃഷ്ണകുമാർ സെൻട്രൽ കമ്മിറ്റി അംഗങ്ങളെ പരിചയപ്പെടുത്തി. KPCസെൻട്രൽ കമ്മിറ്റി അംഗങ്ങളായ രാജ് കൃഷ്ണൻ, സന്തോഷ് കുമാർ, ഹരി പിള്ള, ഡ്യുബെക്ക്, സജികുമാർ, സൽമാനിയ ഏരിയ സെക്രെട്ടറി ലിജു ജോൺ എന്നിവർ സന്നിഹിതരായിരുന്നു. തുടർന്ന് ഏരിയ കോ -ഓർഡിനേറ്റർമാരായ ഹരികുമാറിന്റെ യും, നാരായണന്റെയും മേൽനോട്ടത്തിൽ ഏരിയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു.
ബഹ്‌റൈനിലെ കൊല്ലം പ്രവാസികളുടെ കൂട്ടായ്മയായ കൊല്ലം പ്രവാസി കമ്മ്യൂണിറ്റി വിവിധ ഏരിയ കമ്മിറ്റികൾ രൂപീകരിക്കുന്നതിന്റെ ഭാഗമായി ഗുദൈബിയ ഏരിയ കമ്മിറ്റി രൂപീകരിച്ചു. ഏരിയ കോ -ഓർഡിനേറ്റർ നാരായണന്റെ സ്വാഗതത്തോടെ ആദിലിയ ബഹ്‌റൈൻ കാൾട്ടൻ ഹോട്ടലിൽ വച്ച് നടന്ന യോഗത്തിൽ കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ജോ. കൺവീനർ വിനു ക്രിസ്ടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രെട്ടറി ജഗത് കൃഷ്ണകുമാർ സെൻട്രൽ കമ്മിറ്റി അംഗങ്ങളെ പരിചയപ്പെടുത്തി. KPCസെൻട്രൽ
ഗുദൈബിയ ഏരിയ കമ്മിറ്റി ഭാരവാഹികൾ
പ്രസിഡന്റ് - സുനിൽ ശശിധരൻ
സെക്രെട്ടറി - ജെയിംസ് രാജ്
ട്രെഷറർ - ഷിനു താജുദ്ദീൻ സാഹിബ്
വൈസ് പ്രെസിഡന്റ്റ് - സരസ് ദേവ്
ജോ. സെക്രെട്ടറി - പ്രവീൺ പിള്ള
No comments